കൊല്ലം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്നു കണ്ണുരിലേയ്ക്കു കൊണ്ടുപോയി. നിലയ്ക്കലില്‍ നിന്നു കരുതല്‍ തടങ്കലില്‍ അറസ്റ്റിലായി കൊട്ടാരക്കര ജയിലിലായിരുന്ന അദ്ദേഹത്തിന് കണ്ണൂരില്‍ പ്രൊഡക്ഷന്‍ വാറന്റ് നിലനിലക്കുന്ന സാഹചര്യത്തിലാണ് അങ്ങോട്ട് കൊണ്ടുപോയത്.
കണ്ണൂരില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കും. എസ്പി ഓഫിസ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രൊഡക്ഷന്‍ വാറന്റ്. കൊട്ടാരക്കര ജയിലിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പങ്കെടുക്കാത്ത പരിപാടികളില്‍ പോലും തന്നെ പ്രതി ചേര്‍ക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. കണ്ണൂരില്‍ പോകാന്‍ ഭയമില്ലെന്നും വീരബലിദാനികളുടെ നാടാണ് കണ്ണൂരെന്നും സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
from mangalam.com https://ift.tt/2PRP4r2
via IFTTT
No comments:
Post a Comment