പത്തനംതിട്ട: വധശ്രമക്കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യപേക്ഷ കോടതി വീണ്ടും തള്ളി. സന്നിധാനത്ത് 52 കാരിയായ തൃശ്ശൂര്‍ സ്വദേശിനി ലളിതയെ ആക്രമിച്ച കേസിലാണ് റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയുടെ വിധി. ചോദ്യം ചെയ്യാനായി പോലീസിന് ഒരു മണിക്കൂര്‍ അനുമതി നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ബന്ധുക്കളോട് സംസാരിക്കാനും കോടതി അനുമതിച്ചിട്ടുണ്ട്.
ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഇന്നു തന്നെ പമ്പാ പോലീസിനു ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം. വൈകിട്ട് ഏഴു മണിക്കു മുമ്പ് ചോദ്യം ചെയ്യണമെന്നാണ് നിബന്ധന. വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ചിത്തിര ആട്ട വിശേഷത്തിന് സദന്നിധാനത്ത് 52 വയസുള്ള യുവതിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചതിലെ ഗൂഢാലോചനയ്ക്കാണ് സുരേന്ദ്രനെ പ്രതിചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ജയില്‍മാറ്റം സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കും.
സുരേന്ദ്രനെതിരെ ദൃശ്യങ്ങള്‍ ഹാജരാക്കാമെന്ന് നേരത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. സുരേന്ദ്രന്‍ സുപ്രീംകോടതി വിധി പരസ്യമായി ലംഘിച്ചുവെന്ന് പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു. ഈ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ അര മണിക്കൂര്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു് പോലീസിന്റെ ആവശ്യം. അതേസമയം കെ.സുരേന്ദ്രനെ കുടുക്കുന്നതിനായി സന്നിധാനം കേസില്‍ പതിമൂന്നാം പ്രതിയായി കൂട്ടിച്ചേര്‍ക്കുകയാണ് ഉണ്ടായതെന്ന് പ്രതിഭാഗം വാദിച്ചു. അസ്വാഭാവിക മരണക്കേസ് ഉള്‍പ്പെടെ സുരേന്ദ്രനെതിരെ ചുമത്തിയിട്ടുണ്ടെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് സുരേന്ദ്രന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കളെ ഫോണില്‍ വിളിക്കുന്നതിന് കോടതി അനുമതി നല്‍കിയത്.
അതേസമയം സുരേന്ദ്രനെതിരെ റാന്നി പോലീസ് 2014 ല്‍ എടുത്ത കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പമ്പ ടോള്‍ ഗേറ്റ് ഉപരോധിച്എചതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ചട്ടം 149, 120 ബി, 420(7), 188 എന്നീ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ ഇതുവരെ സുരേന്ദ്രന്‍ ഹാജരാകുകയോ ജാമ്യം എടുക്കുകയോ ചെയ്തിരുന്നില്ല.
from mangalam.com https://ift.tt/2DV1IiH
via IFTTT
No comments:
Post a Comment