9 കോടി രൂപ വിലയുള്ള അപൂര്‍വ്വയിനം പാമ്പുമായി യുവാവ് പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

9 കോടി രൂപ വിലയുള്ള അപൂര്‍വ്വയിനം പാമ്പുമായി യുവാവ് പിടിയില്‍

കൊല്‍ക്കത്ത: അപൂര്‍വ്വയിനത്തിലുളള പാമ്പുമായി ഒരാള്‍ പശ്ചിമബംഗാള്‍ പൊലീസിന്റെ പിടിയിലായി. മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നാണ് പ്രതി പിടിയിലായത്. ഗെക്കോ വിഭാഗത്തില്‍ പെട്ട തക്ഷക് പാമ്പിനെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പ്രതി പിടിയിലായത്. പാമ്പിന് 9 കോടി രൂപയാണ് കണക്കാക്കപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇഷാ ഷൈഖ് എന്നയാളാണ് പിടിയിലായത്. മുര്‍ല്‍ഷിദാബാദിലെ ഫറഖ പ്രദേശത്ത് നിന്നാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഫറഖയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തിയാണ് പിടികൂടി ചോദ്യം ചെയ്തത്. അപ്പോഴാണ് കൈയില്‍ നിന്നും പാമ്പിനെ പിടികൂടിയത്. വെളളിയാഴ്ച്ച രാവിലെയാണ് പ്രതിയെ പിടികൂടുന്നത്. വളരെ അപൂര്‍വ്വയിനം പാമ്പാണിത്. കളളക്കടത്ത് വിപണിയില്‍ 9 കോടി രൂപയോളണാണ് ഇതിന്റെ വില, ഫറഖ പൊലീസ് പറഞ്ഞു.

മാള്‍ഡ ജില്ലയിലെ കലിയാചൗകിലെ വനമ്പ്രദേശത്ത് നിന്നാണ് പാമ്പിനെ പിടികൂടിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഝാര്‍ഖണ്ഡില്‍ നിന്നുളള കളളക്കടത്ത് സംഘവുമായി പ്രതി ബന്ധപ്പെട്ടിരുന്നു. മുന്‍കൂട്ടി പ്രതിയും സംഘവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പാമ്പിനെ കൈമാറാനായി എത്തിയപ്പോഴാണ് പിടിയിലാവുന്നത്. കളളക്കടത്ത് സംഘവും മുര്‍ഷിദാബാദില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ പിടികൂടാനായില്ല.

പാമ്പിനെ കൈമാറുന്നതിന് തൊട്ടുമുമ്പാണ് പ്രതി പിടിയിലായത്. പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് പൊലീസ് കൈമാറി. പാമ്പിനെ കുഴപ്പമൊന്നും ഇല്ലെന്നും അതിനെ കാട്ടില്‍ വിട്ടതായും വനംവകുപ്പ് അറിയിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് കോടതിയില്‍ ഹാജരാക്കി. കളളക്കടത്ത് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രതിയില്‍ നിന്നും ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.



from mangalam.com https://ift.tt/2DST9op
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages