മെല്‍ബണില്‍ ഓസീസിന്റെ കൂട്ടത്തകര്‍ച്ച; 62 റണ്‍സിനിടയില്‍ അഞ്ച് വിക്കറ്റ് നഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

മെല്‍ബണില്‍ ഓസീസിന്റെ കൂട്ടത്തകര്‍ച്ച; 62 റണ്‍സിനിടയില്‍ അഞ്ച് വിക്കറ്റ് നഷ്ടം

മെൽബൺ: ഓസീസ് ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ച് ഇന്ത്യൻ ബൗളർമാർ. രണ്ടാം ടി ട്വന്റിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 62 റൺസെടുക്കുന്നതിനിടയിൽ അഞ്ചു വിക്കറ്റ് നഷ്്ടമായി. രണ്ട് വിക്കറ്റെടുത്ത ഖലീൽ അഹമ്മദും ഓരോ വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുംറയും ക്രുണാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറുമാണ് ഓസീസിനെ വട്ടം കറക്കിയത്. ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ക്രീസ് വിട്ടു. നേരിട്ട ആദ്യ പന്തിൽ തന്നെ ഫിഞ്ച് പുറത്താകുകയായിരുന്നു. ഭുവനേശ്വർ കുമാറിന്റെ പന്തിൽ ഋഷഭ് പന്തിന് ക്യാച്ച്. 13 പന്തിൽ 13 റൺസെടുത്ത ക്രിസ് ലിന്നിനെ ഖലീൽ അഹമ്മദും മടക്കി. ക്രുണാൽ പാണ്ഡ്യയാണ് ക്യാച്ചെടുത്തത്. ഇതോടെ രണ്ട് വിക്കറ്റിന് 27 റൺസ് എന്ന നിലയിലായി ആതിഥേയർ. ഷോർട്ടിനും (15 പന്തിൽ 14) അധികം ആയുസുണ്ടായിരുന്നില്ല. നാല് റൺസെടുത്ത സ്റ്റോയിൻസിനെ ബുംറയും മടക്കി. അടുത്ത ഊഴം മാക്സ്വെല്ലിന്റേതായിരുന്നു. 22 പന്തിൽ 19 റൺസുമായി ചെറുത്തുനിൽപ്പിന് ശ്രമിച്ച മാക്സ്വെൽ ക്രുണാലിന്റെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. ആദ്യ ടി ട്വന്റിയിലെ അതേ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്. അതേസമയം ഓസീസ് ടീമിൽ ഒരു മാറ്റമുണ്ട്. ബില്ലി സ്റ്റാൻലേക്കിന് പകരം നഥാൻ കോർട്ടെർ നിൽ ടീമിലിടം നേടി. പരിശീലനത്തിനിടെ സ്റ്റാൻലേക്കിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. ആദ്യ ടിട്വന്റിയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിൽ ജയിച്ചാൽ ഓസീസിന് പരമ്പര നേടാം. ഇന്ത്യയാണ് ജയിക്കുന്നതെങ്കിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തും. Content Highlights: India vs Australia Melbourne T20 Cricket


from mathrubhumi.latestnews.rssfeed https://ift.tt/2S6qaAx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages