കെ.സുരേന്ദ്രനെതിരെ വീണ്ടും പൊലീസ് കേസ്; ഇക്കുറി 52 കാരിയെ തടഞ്ഞതിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

കെ.സുരേന്ദ്രനെതിരെ വീണ്ടും പൊലീസ് കേസ്; ഇക്കുറി 52 കാരിയെ തടഞ്ഞതിന്

തിരുവനന്തപുരം : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ വീണ്ടും പൊലീസ് കേസെടുത്തു. ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചിത്തിര ആട്ടവിശേഷ സമയത്ത് തൃശൂര്‍ സ്വദേശിനിയായ 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതും ആക്രമിക്കപ്പെട്ടതുമായ സംഭവത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

ഈ കേസിലെ പ്രതിയായ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഗൂഢാലോചന വ്യക്തമാണെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗൂഢാലോചനയ്ക്ക് 120ബി പ്രകാരം ജാമ്യം കിട്ടാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുകയും പൊലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് സന്നിധാനത്തേക്ക് പോകാനും ശ്രമിച്ച കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ ബിജെപി മാര്‍ച്ചിനിടയില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ വാറന്റുളളതിനാല്‍ സുരേന്ദ്രന്‍ ഇപ്പോഴും ജയിലിലാണ്.



from mangalam.com https://ift.tt/2FAZM0v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages