വളാഞ്ചേരി : പാതയോരത്തെ മാളത്തില്‍ നിന്നു കണ്ടെത്തിയ മുട്ടകള്‍ അടവെച്ച് വിരിഞ്ഞപ്പോള്‍ പുറത്തു വന്നത് 38 ചേരക്കുഞ്ഞുങ്ങള്‍. പാമ്പുപിടുത്തക്കാരന്‍ കൈപ്പുറം അബ്ബാസാണ് തന്റെ വീട്ടുമുറ്റത്ത് ഒരു മാസത്തോളം അടവെച്ച് പാമ്പിന്‍ കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്.
ഒക്‌ടോബര്‍ 18 ന് കാരമ്പത്തൂര്‍ അങ്ങാടിക്ക് സമീപം പാതയോരത്തെ മതിലിന് അടുത്താന് നാട്ടുകാര്‍ മുട്ടകള്‍ കണ്ടെത്തിയത്. പാമ്പിന്‍ മുട്ടയാണെന്ന സംശയത്തെ തുടര്‍ന്ന് അബ്ബാസിനെ വിവരം അറിയിച്ചു. ചേരയുടെ മുട്ടയാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തിയ അബ്ബാസ് മുട്ടയുമായി വീട്ടിലേയ്ക്ക് പോന്നു. ഒരു മാസത്തെ കാത്തിരിപ്പിനൊടുവില്‍ മുട്ടകള്‍ വിരിഞ്ഞതോടെ അബ്ബാസ് അവയെ വനത്തില്‍ കൊണ്ടുപോയി വിട്ടു. ഇത് ഏഴാം തവണയാണ് അബ്ബാസ് ഇത്തരത്തില്‍ പാമ്പില്‍ മുട്ടകള്‍ വിരിയിക്കുന്നത്.
from mangalam.com https://ift.tt/2AcglK1
via IFTTT
No comments:
Post a Comment