15 വർഷം നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് ഇന്ത്യയുടെ പേസ് ബൗളർ മുനാഫ് പട്ടേൽ. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് മുപ്പത്തിയഞ്ചുകാരനായ താരം വ്യക്തമാക്കി. വിരമിക്കൽ തീരുമാനത്തിൽ ഒരു ദുഃഖവുമില്ല. എന്നോടൊപ്പം കളിച്ചവരെല്ലാം കളി അവസാനിപ്പിച്ച് കഴിഞ്ഞു. ധോനി മാത്രമാണ് ശേഷിക്കുന്നത്. എല്ലാവർക്കും സമയമായി. ബാക്കിയുള്ളവർ കളിക്കുമ്പോൾ ഞാൻ മാത്രം വിരമിക്കുകയാണെങ്കിൽ മാത്രമേ ദുഃഖവും നിരാശയുമുണ്ടാകേണ്ട കാര്യമുള്ളു. മുനാഫ് വ്യക്തമാക്കി. വിരമിച്ചെങ്കിലും ടി ടെൻ ലീഗിൽ കളി തുടരുമെന്ന് താരം വ്യക്തമാക്കി. ഒപ്പം ഇനിയുള്ള കാലം പരിശീലകനാകാനുള്ള തയ്യാറെടുപ്പിലാണ് മുനാഫ്. ഇന്ത്യൻ ടീമിൽ കളിച്ചിട്ട് കുറച്ച് വർഷങ്ങളായെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു ഈ ഗുജറാത്തുകാരൻ. 2011 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ അതിൽ മുനാഫിന്റെ പങ്ക് നിർണായകമായിരുന്നു. അന്ന് ഇന്ത്യൻ ലോകകപ്പ് ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു എറിക് സൈമൺമുനാഫിനെ വിശേഷിപ്പിച്ചത് കിരീടനേട്ടത്തിൽ വാഴ്ത്തപ്പെടാത്ത നായകനെന്നാണ്. 11 വിക്കറ്റുകളാണ് ടൂർണമെന്റിൽ ഇന്ത്യൻ പേസർ വീഴ്ത്തിയത്. ഗുജറാത്തിലെ ഇഖർ എന്ന ഗ്രാമത്തിൽ നിന്ന് ക്രിക്കറ്റിലെ ഉയരങ്ങൾ താണ്ടിയ താരമാണ് മുനാഫ്. ചെറുപ്പത്തിൽ ഒരു ടൈൽ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മുനാഫിന് പ്രതിഫലമായിലഭിച്ചിരുന്നത് ദിവസം 35 രൂപയായിരുന്നു. അതും എട്ടു മണിക്കൂർ ജോലി ചെയ്ത ശേഷം. എന്നാൽ ക്രിക്കറ്റ് താരമായി മാറിയതോടെ താരത്തിന്റെ തലവര തെളിഞ്ഞു. ഒരു ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ ആഫ്രിക്കയിലെ ഏതെങ്കിലും കമ്പനിയിലെ ഒരു ജോലിക്കാരനാകാനായിരുന്നു തന്റെ വിധിയെന്ന് മുനാഫ് എപ്പോഴും പറയാറുണ്ട്. 2006-ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് മുനാഫ് ആദ്യമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു അരങ്ങേറ്റം. മൂന്ന് വർഷം മാത്രമാണ് ടെസ്റ്റ് ടീമിൽ കളിച്ചതെങ്കിലും 2011 വരെ ഏകദിനത്തിൽ മുനാഫിന്റെ റോൾ നിർണായകമായിരുന്നു. 2011 സെപ്റ്റംബറിന് ശേഷം താരം ഏകദിനം കളിച്ചിട്ടില്ല. മൂന്ന് ഏകിദനങ്ങളിലും കളിച്ചിട്ടുണ്ട്. 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റ് വീഴ്ത്തിയ താരം ഏകദിനത്തിൽ 86 വിക്കറ്റാണ് നേടിയത്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായും കളിച്ചു. Content Highlights: Munaf Patel, World Cup winner who once earned Rs 35 a day at tile factory, retires a happy man
from mathrubhumi.latestnews.rssfeed https://ift.tt/2QydD8H
via
IFTTT
No comments:
Post a Comment