അഞ്ചരക്കണ്ടി(കണ്ണൂര്‍): തെരുവുനായയുടെ കടിയേറ്റ ലക്ഷ്മണന് 35 വര്‍ഷത്തെ നീതി പോരാട്ടത്തിനൊടുവില്‍ കനിവ്. കണ്ണൂര്‍ അഞ്ചരക്കണ്ടി എക്കാലിലെ വരദ വീട്ടില്‍ ലക്ഷ്മണനാണ് സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചത്. 31 വയസുള്ളപ്പോഴാണ് ബീഡിത്തൊഴിലാളിയായ ലക്ഷ്മണന് തെരുവുനായയുടെ കടിയേറ്റത്.
തുടര്‍ന്ന് അവശനിലയിലായ ലക്ഷ്മണന്‍ കോഴിക്കോട് ജില്ലാ ആശുപത്രി, മണിപ്പാല്‍, കസ്തൂര്‍ബാ, തിരുവന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും ചികിത്സ തേടിയിരുന്നു. കടിയേറ്റ ഉടന്‍ ഇരിവേരി സിഎച്ച്‌സിയില്‍ നിന്ന് പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നു. തുടര്‍ന്ന് നീതി തേടി ലക്ഷ്മണ്‍ കോടതികള്‍ കയറിയിറങ്ങുകയായിരുന്നു. തലശ്ശേരി കോടതി, ഹൈക്കോടതി, സുപ്രീംകോടതി , മനുഷ്യാവകാശ കമ്മീഷന്‍ എന്നിവിടങ്ങളില്‍ നീതിയ്ക്കായി അലഞ്ഞു.
ഒടുവില്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി കണ്ണൂരില്‍ തെളളിവെടുപ്പ് നടത്തുകയും 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. എന്നാല്‍ സൗജന്യ ചികിത്സയും മരുന്നും വാങ്ങുന്നുണ്ടെന്ന കാരണത്താല്‍ കമ്മിറ്റിയുടെ ശുപാര്‍ശ തടയുകയായിരുന്നു. ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തതോടെയും, തെരുവുനായ ശല്യത്തിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയായതിനാല്‍ പട്ടികടി കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന ഹൈക്കോടതി വിധിയും ലക്ഷ്മണന് തുണയാകുകയായിരുന്നു.
from mangalam.com https://ift.tt/2QT0W8P
via IFTTT
No comments:
Post a Comment