ടോക്യോ: ദൈവ വിളിയെന്ന് വിശ്വസിപ്പിച്ച് വിശ്വാസിനികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍ക്ക് 15 വര്‍ഷത്തെ തടവുശിക്ഷ. ദൈവീക പ്രവര്‍ത്തിയെന്ന് വിശ്വസിപ്പിച്ച് അനുയായികളായ എട്ട് യുവതികളെ 20 വര്‍ഷത്തോളം ലൈംഗികമായി ഉപയോഗിച്ച ജീറോക്ക ലീ എന്ന പാസ്റ്ററാണ് ശിക്ഷിക്കപ്പെട്ടത്. താന്‍ ദൈവത്തിന്റെ അവതാരമെന്ന് വിശ്വസിപ്പിച്ച് മാനസീകമായി ഇയാള്‍ അടിമപ്പെടുത്തിയിരുന്ന ഇരകള്‍ അയാളുടെ ലൈംഗികത പോലും ദൈവീകമെന്ന് വിശ്വസിച്ച് കീഴടങ്ങിക്കൊടുക്കുകയായിരുന്നു. രോഗശാന്തി ശുശ്രൂഷകനും പ്രാര്‍ത്ഥനയിലൂടെ അത്ഭുതങ്ങള്‍ കാട്ടിയിരുന്നയാളെന്നുമായിരുന്നു ഇയാള്‍ക്ക് കിട്ടിയിരുന്ന പ്രചാരം.
ഒരു ലക്ഷത്തില്‍ പരം വിശ്വാസികളുള്ള ദക്ഷിണ കൊറിയയിലെ വമ്പന്‍ ക്രൈസ്തവ സഭയായ മാന്‍മിന്‍ സെന്‍ട്രല്‍ ചര്‍ച്ചിന്റെ പാസ്റ്ററാണ് ലീ. ലോകത്തുടനീളമായി 10,000 ശാഖകളുള്ള സഭയ്ക്ക് 133,000 വിശ്വാസികളുണ്ട്. അതേസമയം തനിക്ക് പാപമില്ലെന്നും താന്‍ മരണമില്ലാത്തവനുമാണെന്ന് അവകാശപ്പെട്ടിരുന്ന ലീയെ ദൈവനിഷേധത്തിന്റെയും വിചിത്രാരാധനയുടേയും പേരില്‍ കൊറിയന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ 1999 ല്‍ പുറത്താക്കിയിട്ടുണ്ട്. 75 കാരനായ ലീയുമായി 50 വയസ്സിന്റെ വ്യത്യാസമുള്ളവരാണ് ഇരകള്‍. ചെറുപ്പം മുതല്‍ പള്ളിവിശ്വാസത്തിന് കീഴില്‍ ലീയെ അനുസരിച്ച് നിന്നവരാണ് ഇരകള്‍. മാനസീകമായി ലീയുടെ അടിമപ്പെട്ടിരുന്ന ഇവര്‍ അയാള്‍ പറയുന്നത് എന്തും അനുസരിക്കുന്ന നിലയിലുള്ളവരാണ്. ദൈവത്തെപ്പോലെ കരുതുന്ന ലീ പറയുന്നത് കേട്ടാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു.
ആരോപണം ലീ നിഷേധിച്ചിട്ടുണ്ടെങ്കിലും തെളിവുകള്‍ മുഴുവന്‍ ഇയാള്‍ക്കെതിരേ ആയിരുന്നു. ദൈവീകത്വമുള്ള ലീയുമായുള്ള സഹവാസം കൊണ്ട് തങ്ങള്‍ക്കും ആ ദിവ്യത്വം കിട്ടുമെന്നായിരുന്നു പെണ്‍കുട്ടികള്‍ വിശ്വസിച്ചിരുന്നത്. ഇരുപതു വര്‍ഷമായി ലീ നടത്തിക്കൊണ്ടിരുന്ന ലൈംഗിക ചൂഷണത്തില്‍ ലീ ചെയ്യുന്ന എല്ല കാര്യവും ദൈവദത്തമാണെന്നു കരുതിയ അവര്‍ ഇക്കാര്യം പോലീസ് ചോദ്യം ചെയ്യലില്‍ പറയുന്നത് പോലും തെറ്റാണെന്ന് വിശ്വസിച്ചു.
വിവാദനായകനായ ലീ 1999 ല്‍ 300 വിശ്വാസികളുമായി കൊറിയന്‍ ടെലിവിഷനില്‍ വരെ നിറഞ്ഞു നിന്നിരുന്നയാളായിരുന്നു. ഇയാളെക്കുറിച്ചും ഇയാളുടെ രോഗശാന്തി ശുശ്രൂഷകളെക്കുറിച്ചും ഡോക്യൂമെന്ററികള്‍ വരെ എടുക്കപ്പെട്ടു. അതേസമയം ലീയുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും അയാളുടെ സഭ കോടതിയില്‍ നിന്നും നിരോധനം വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. പിന്നീട് രോഗശാന്തി നടത്തുന്നു അത്ഭുതം കാട്ടുന്നെന്നും ഇയാളുടെ സഭ തന്നെ പ്രചരണവും നടത്തിയിരുന്നു. എയ്ഡ്‌സ്, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളില്‍ അത് ബാധിച്ച ഭാഗത്ത് സ്പര്‍ശിച്ച് ലീ പ്രാര്‍ത്ഥിച്ചാല്‍ രോഗം ഇല്ലാതാക്കുമെന്നായിരുന്നു മാന്‍മിന്‍ ചര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്.
from mangalam.com https://ift.tt/2znx51s
via IFTTT
No comments:
Post a Comment