വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ സ്റ്റിയുവര്‍ട്ട് ദ്വീപിലെ ബീച്ചില്‍ 145 തിഗിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങള്‍ കരയിലേക്ക് നീന്തിവന്നത്. കൂട്ടത്തോടെ കരയ്ക്കടിയുന്നത് കണ്ട് പ്രദേശവാസികള്‍ ആദ്യം സ്ഥലത്ത് എത്തിയെങ്കിലും തിമിംഗലങ്ങളില്‍ പകുതിയും ചത്തിരുന്നു.
വഴികാട്ടിയായി നീങ്ങുന്ന തലവന്‍ തിമിംഗലത്തിന് വഴിതെറ്റിയതാണ് കരയ്ക്കടിയാന്‍ കാരണമെന്നാണ് സമുദ്രഗവേഷകരുടെ നിഗമനം. ബാക്കി തിമിംഗലങ്ങളെ കടലിലേക്ക് തള്ളിവിടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല. അതേസമയം കടലിലെ ഏതെങ്കിലും പ്രതികൂല അവസ്ഥയോട് പ്രതികരിക്കാന്‍ സാധിക്കാതെ ഇവ കരയ്ക്ക് എത്തിയതാകാം എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ന്യൂസിലാന്‍ഡ് സമുദ്രഗവേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ചയാണ് തിമിംഗലങ്ങള്‍ തീരത്തടിഞ്ഞത്. മണലില്‍ കുടുങ്ങിയ നിലയിലാണ് തിമിംഗലങ്ങളെ കണ്ടെത്തിയത്. ഒരു ദിവസത്തിലധികം തിമിംഗലങ്ങള്‍ മണലില്‍ കുടുങ്ങിയതായാണ് നിഗമനം. മരണാനന്നരായ തിമിംഗലങ്ങളെ വെടിവച്ചുകൊല്ലേണ്ടി വന്നുവെന്ന് ദ്വീപിലെ പരിസ്ഥിതി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ ലെപ്പന്‍സ് പറഞ്ഞു. ഞായറാഴ്ച നയന്റി മൈല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ നിലയില്‍ കാണപ്പെട്ട പത്ത തിമിംഗലങ്ങളുടെ കൂട്ടത്തില്‍ ജീവനുണ്ടായിരുന്ന എട്ട് എണ്ണത്തിനെ തിരികെ കടലില്‍ വിട്ടു.
from mangalam.com https://ift.tt/2TMghJV
via IFTTT
No comments:
Post a Comment