സ്ത്രീധനമായി 101 പവന്‍ നല്‍കിയിട്ടും മതിയായില്ല, വീണ്ടും സ്വത്തിനായി ഭര്‍ത്താവും വീട്ടുകാരും പീഡനം തുടരുന്നതിനിടെ യുവതി ജീവനൊടുക്കി. സംഭവത്തില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും അറസ്റ്റില്‍. മൂലേപ്പാടം കാഞ്ഞിരത്തിങ്കല്‍ കെ.കെ അബ്ദുള്‍ അസീസിന്റെ മകള്‍ സുനിത (27) മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ആലുവ കണിയാംകുന്ന് അറഫാ വില്ലേജില്‍ അരുണ്‍ (32), അരുണിന്റെ പിതാവ് അബ്ദുല്‍ റഹ്മാന്‍ (66), മാതാവ് ലൈല ബീവി (66) എന്നിവരെയാണ് പാലക്കാടു നിന്നും പിടികൂടിയത്.
സുനിതയുടെ മൃതദേഹം കാണാന്‍ പോലും മൂവരും എത്തിയിരുന്നില്ല. ഇതിനിടെ, സുനിത മരിച്ചത് അരുണിന്റെയും മാതാപിതാക്കളുടെയും പീഡനം മൂലാമാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. ഒളിവില്‍ പോയ മൂവരും പാലക്കാട്, കോടയമ്പത്തൂര്‍, ഭാഗങ്ങളിലായി വിവിധ ഹോട്ടലുകളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
2014 ജനുവരിയിലായിരുന്നു അരുണിന്റെയും സുനിതയുടെയും വിവാഹം ഇവര്‍ക്ക് മൂന്നര വയസ്സും എട്ടുമാസവും പ്രായമുള്ള രണ്ട് പെണ്‍മക്കളുണ്ട്. വിവാഹ സമ്മാനമായി 101 പവന്റെ ആഭരണങ്ങള്‍ നല്‍കിയെന്നും വീണ്ടും സ്വത്തിനായി നിര്‍ബന്ധിച്ചപ്പോള്‍ വീടും സ്ഥലവും മകളുടെ പേരില്‍ എഴുതി നല്‍കിയെന്നും ശാരീരികമായും മാനസികമായും പീഡനം തുടര്‍ന്നപ്പോള്‍ മകളെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോരുകയുമായിരുന്നുവെന്ന് സുനിതയുടെ പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
from mangalam.com https://ift.tt/2PF9nb4
via IFTTT
No comments:
Post a Comment