ന്യൂഡല്‍ഹി: എട്ട് വയസ്സുകാരനെ അയല്‍വാസികളായ ആണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മാള്‍വീയ നഗറിലാണ് സംഭവം. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയായ ഹരിയാന സ്വദേശി മുഹമ്മദ് അസീമിനെയാണ് അയല്‍വാസികളായ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്.
മദ്രസയിലെ കുട്ടികളുമായി കളിക്കുകയായിരുന്ന അസീമിനെ മദ്രസയ്ക്ക് പുറത്തു നിന്ന് വന്ന ഒരു സംഘം കുട്ടികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ അക്രമ സംഘത്തിലെ ഒരാള്‍ സൈക്കിള്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ അസീം അബോധാവസ്ഥയിലായി. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അസീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആണ്‍കുട്ടികള്‍ അറസ്റ്റിലായി. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എട്ടു മുതല്‍ 12 വയസുവരെയുള്ള കുട്ടികളാണ് അസീമിനെ ആക്രമിച്ചത്. സ്ഥലത്തു നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.
മാള്‍വീയ നഗറില്‍ കുറച്ചുകാലമായി ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഭൂമിയുടെ അവകാശത്തെചൊല്ലി തര്‍ക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട് 15ഓളം കേസുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പള്ളി പരസരത്തേക്ക് മദ്യകുപ്പികള്‍ വലിച്ചെറിഞ്ഞത് തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. ഇക്കഴിഞ്ഞ ദസറ ആഘോഷത്തിനിടെയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
from mangalam.com https://ift.tt/2RhyZqU
via IFTTT
No comments:
Post a Comment