ശബരിമല സ്ത്രീപ്രവേശനം: സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധയോഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ശബരിമല സ്ത്രീപ്രവേശനം: സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധയോഗം

പന്തളം: ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധയോഗം നടത്തുന്നു. മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, രാഹുല്‍ ഈശ്വര്‍ എന്നിവരും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

സ്ത്രീകളെയടക്കം പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. അയ്യപ്പസ്വാമിയുടെ മൂലസ്ഥാനമായ പന്തളത്ത് പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. ഇന്ന് രാവിലെ 11ന് ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തളത്ത് എം.സി.റോഡ് ഉപരോധിച്ചു. സംരക്ഷണ സമിതിയുടെ ജില്ലാ പ്രസിഡന്റ് ജി. പൃഥി പാല്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ശബരിമല ആചാരങ്ങള്‍ക്കെതിരെയുള്ള വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം രാജകൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ഇന്ന് അയ്യപ്പ സംരക്ഷണ ദിനമായി ആചരിക്കും.

വൈകിട്ട് മൂന്നിന് പന്തളം മെഡിക്കല്‍ മിഷന്‍ ജംഗ്ഷനില്‍ നിന്നും ശബരിമലയുടെ മൂലസ്ഥാനമായ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് നാമജപയാത്ര നടത്തും. യാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്നു.

തിരുവനന്തപുരത്ത് നിയമസഭയ്ക്ക് സമീപമുള്ള ഒ.ടി.സി ഹനുമാന്‍ ക്ഷേത്രത്തില്‍ 'മഹാത്മ ഗാന്ധി മുതല്‍ മണികണ്ഠന്‍ വരെ' എന്ന കാമ്പയിന്റെ ഭാഗമായി ഉപവാസയജ്ഞവും പ്രാര്‍ത്ഥനകളും നടക്കുന്നു. കൊച്ചി വൈറ്റിലയില്‍ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചു. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു.

എന്നാല്‍, പ്രതിഷേധ പരിപാടികളില്‍ നിന്നും ബിജെപി വിട്ടുനില്‍ക്കുകയാണ്.



from mangalam.com https://ift.tt/2zLSQsn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages