കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ എത്തി. രാവിലെ 11-40 യോടെ കണ്ണുര്‍ വിമാനത്താവളത്തില്‍ എത്തിയ അമിത് ഷായെ പാര്‍ട്ടി സംസ്ഥാന നേതാക്കളും കിയാല്‍ അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു.
അമിത് ഷായുടെ വരവോടെ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. ഡല്‍ഹി ആസ്ഥാനമായ എആര്‍ എയര്‍വേയ്‌സ് കമ്പനിയാണ് അമിത് ഷായ്ക്കു വേണ്ടി പ്രത്യേകം വിമാനം ഏര്‍പ്പെടുത്തിയത്.
അമിത് ഷായോടപ്പം ഭാര്യയും, വി.മുരളിധരന്‍ എംപിയും വിമാനത്തിലുണ്ടായിരുന്നു. പാര്‍ട്ടി അധ്യക്ഷനെ സ്വീകരിക്കുന്നതിനായി ഒ.രാജന്‍ഗോപാല്‍ എംഎല്‍എ, എച്ച്. രാജ, പി.കെ.കൃഷ്ണന്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍പിള്ള, നളീന്‍ കുമാര്‍ ഖട്ടീല്‍ എംപി, പി.കെ. സത്യപ്രകാശ് എന്നിവര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബിജെപി നേതാക്കളുമായി ഷാ വിമാനത്താവളത്തില്‍ വച്ചുതന്നെ ചര്‍ച്ച നടത്തിയിരുന്നു.
കണ്ണുരില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റിക്ക് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം പാര്‍ട്ടി ബലിദാനി രമിത്തിന്റെ പിണറായിലേക്ക് വീട് സന്ദര്‍ശിച്ച് അതിന് ശേഷം മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തി തിരുവനന്തപുരത്തേക്ക് പോകും.
നോണ്‍ ഷെഡ്യൂള്‍സ് വിമാനങ്ങള്‍ പറത്താന്‍ ഡിജിസിഎയുടെ ലൈസന്‍സുള്ള 109 ഏവിയേഷന്‍ കമ്പനികളിലൊന്നാണ് എ ആര്‍ എയര്‍വെയ്‌സ്.
from mangalam.com https://ift.tt/2Av48S9
via IFTTT
No comments:
Post a Comment