ശബരിമല വിഷയം; സംസ്ഥാന സര്‍ക്കാര്‍ സഭാ സമ്മേളിച്ച് പ്രമേയം പാസ്സാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ശബരിമല വിഷയം; സംസ്ഥാന സര്‍ക്കാര്‍ സഭാ സമ്മേളിച്ച് പ്രമേയം പാസ്സാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഭാ സമ്മേളിച്ച് പ്രമേയം പാസ്സാക്കണമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന അന്തര്‍സംസ്ഥാന തീര്‍ഥാടന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടണമെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രമേയം പാസാക്കണമെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ ചില നടപടിക്രമങ്ങളുണ്ട്. പ്രത്യേക നിയമസഭാ സമ്മേളനം വിളിയ്ക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും സംയുക്തമായി നടപടിയെടുക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

'ഏക ബിജെപി എംഎല്‍എയായ ഒ.രാജഗോപാല്‍ ഈ ആവശ്യം സ്പീക്കര്‍ക്കും ദേവസ്വംവകുപ്പ് മന്ത്രിയ്ക്ക് രേഖാമൂലം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു ഗുരുതരപ്രശ്‌നമാണെന്ന് എല്‍ഡിഎഫും യുഡിഎഫും നേരിട്ട് സമ്മതിച്ചതാണ്.' ശ്രീധരന്‍പിള്ള പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികെയെത്തിയാല്‍ ഉടന്‍ സമവായശ്രമം തുടങ്ങണം. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ നിയമപ്രകാരം കേന്ദ്രസര്‍ക്കാരിനെ ഇടപെടീയ്ക്കാന്‍ സംസ്ഥാനഘടകം പരമാവധി സമ്മര്‍ദ്ദം ചെലുത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

യുവതീപ്രവേശനത്തിനെതിരെ പതിനെട്ടാംപടിയ്ക്ക് കീഴെ മുദ്രാവാക്യം വിളിച്ച പരികര്‍മികളില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയുമുണ്ടെന്നാണ് ശ്രീധരന്‍പിള്ള ആരോപിക്കുന്നത്. പാര്‍ട്ടിയ്ക്കകത്തെ സാധാരണക്കാര്‍ക്ക് സിപിഎം നിലപാടില്‍ പ്രതിഷേധമുണ്ടെന്നാണ് ഇത് കാണിയ്ക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.



from mangalam.com https://ift.tt/2R43xw2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages