തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സമവായത്തിനായി തിരുവിതാംകൂര്‍ ദേസ്വം ബോര്‍ഡ് വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. ശബരിമലയില്‍ തത്സ്ഥിതി തുടരണമെന്നും വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും പന്തളം കൊട്ടാരത്തിന്റെയും തന്ത്രികുടുംബത്തിന്റെയും ഹിന്ദു സംഘടനകളുടെയും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ബോര്‍ഡ് ഈ ആവശ്യം അംഗീകരിക്കാതെ വന്നതോടെ പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ബോര്‍ഡിന് രാഷ്ട്രീയമില്ലെന്നും ഇനിയും ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. 19ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ എല്ലാ വിഷയങ്ങളിലും അനുകൂലമായ ചര്‍ച്ചകള്‍ നടക്കുമെന്നും അതുവരെ സാവകാശം നല്‍കണമെന്ന ബോര്‍ഡിന്റെ നിര്‍ദേശം ചര്‍ച്ചയ്ക്ക് വന്ന പ്രതിനിധികള്‍ നിഷേധിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് പറയുന്നു.
19ന് ചേരുന്ന ബോര്‍ഡ് യോഗം വരെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ അറിയിച്ചു. നാളെ നടതുറക്കുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നായിരുന്നു പന്തളം കൊട്ടാരവും തന്ത്രികുടുംബവും അയ്യപ്പസേവാസംഘവും ആവശ്യപ്പെട്ടിരുന്നത്. 1991ല്‍ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റീസ് പരിപൂര്‍ണ്ണന്‍ പുറപ്പെടുവിച്ച വിധിന്യായം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന വാദമാണ് ഇവര്‍ ഉന്നയിച്ചത്. ഇത് ബോര്‍ഡിന് സ്വീകാര്യമായില്ല. ബോര്‍ഡിന്റെ നിലപാട് ദുഃഖകരമാണെന്നും ഉന്നയിച്ച ഒരാവശ്യവും ബോര്‍ഡ് അംഗീകരിച്ചില്ലെന്നും പന്തളം കൊട്ടാരം പ്രതിനിധി അറിയിച്ചു.
എന്നാല്‍ ചര്‍ച്ചയ്‌ക്കെത്തിയ പ്രതിനിധികള്‍ പുനഃപരിശോധന ഹര്‍ജിയോ നിയമനടപടിയോ ഇപ്പോള്‍ തന്നെ നല്‍കണമെന്നാണ് ആവശ്യമുന്നയിച്ചതെന്നും അത് നിലവില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. കോടതി 22 വരെ അവധിയാണ്. ഏതു നിലയ്ക്കാണ് നിയമനടപടി സ്വീകരിക്കേണ്ടത് എന്നത് ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ് നിയമവിദഗ്ധരുടെ യോഗം 19ന് വിളിച്ചിട്ടുണ്ട്.
[IMG]
പന്തളം കൊട്ടാരവും തന്ത്രികുടുംബവും ബോര്‍ഡും ഭക്തസംഘടനകളും ഒരുമിച്ച് നിന്ന പ്രശ്‌നഗംപരിഹരിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യത്തില്‍ യുക്തമായ തീരുമാനം എടുക്കാമെന്ന് അറിയിച്ചിരുന്നതാണ്. പ്രശ്‌ന പരിഹാരത്തിന് സമരം ചെയ്യുന്ന സംഘടനകള്‍ ഒപ്പം നില്‍ക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
നാളെ മുതല്‍ പഴയ നില തുടരണമെന്ന് അവര്‍ മുന്നോട്ടുവച്ച രണ്ടാമത്തെ ആവശ്യം. സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന ഘട്ടത്തില്‍ മറ്റ് കാര്യങ്ങള്‍ നോക്കാന്‍ കഴിയില്ല. അവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുപോകണം എന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. പ്രളയത്തിന്റെ സാഹചര്യത്തില്‍ ഒരുമിച്ച് പോകണമെന്ന് ആവശ്യപ്പെട്ടത്. അതിന് അവര്‍ ഒരുക്കമല്ല. അവരുടെ ആവശ്യങ്ങള്‍ പോസിറ്റീവ് ആയി എടുക്കാമെന്ന് ബോര്‍ഡ് പറഞ്ഞിരുന്നു. അതില്‍ തൃപ്തരാകാതെയാണ് അവര്‍ ഇറങ്ങിപ്പോയത്. 19ലെ ബോര്‍ഡ് യോഗത്തില്‍ എല്ലാം തീരുമാനിക്കാമെന്നും ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2pU3U0L
via IFTTT
No comments:
Post a Comment