പരിഭ്രാന്തി പരത്തി കൊല്ലത്ത് എടിഎം മോഷണ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

പരിഭ്രാന്തി പരത്തി കൊല്ലത്ത് എടിഎം മോഷണ ശ്രമം

കൊല്ലം: സംസ്ഥാനത്ത് വീണ്ടും എടിഎം തകര്‍ത്ത് കവര്‍ച്ചനടത്താന്‍ ശ്രമം. കൊല്ലം കുണ്ടറ കണ്ണനല്ലൂര്‍ മോതീന്‍ മുക്കിലെ എടിഎമ്മിലെ മോഷണശ്രമം. എന്നാല്‍, പണം നഷ്ടപ്പെട്ടോ എന്ന് വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നതായി കണ്ടെത്തിയത്.

പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. നിരവധി കഴിഞ്ഞദിവസം തൃശ്ശൂര്‍ ഭാഗത്ത് എടിഎം കവര്‍ച്ച ശ്രമം നടന്നതായി കണ്ടെത്തിയിരുന്നു.

എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ എടിഎം കുത്തിത്തുറന്ന് 35 ലക്ഷം രൂപ കവര്‍ന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സമീപത്തെ കടയിലെ സിസി ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. രാത്രി 12.30ഓടെയാണ് സംഭവമുണ്ടായിരിക്കുന്നത്. ആസൂത്രിതമായ മോഷണ ശ്രമമാണെന്നാണ് പോലീസ് നിഗമനം. ഡോഗ് സ്‌ക്വാര്‍ഡും മറ്റും പരിശോധന നടത്തുന്നുണ്ട്. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുകയാണ്. മൂന്ന് മാസം മുന്‍പ് സമാനമായ ശ്രമത്തില്‍ കൊല്ലത്ത് മറ്റൊരിടത്ത് മോഷണ ശ്രമം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.



from mangalam.com https://ift.tt/2RbcUu2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages