ഭത്താവിനൊപ്പം ലൈംഗികബന്ധത്തിന് താല്‍പ്പര്യമില്ല ; വഴങ്ങാന്‍ നിര്‍ബ്ബന്ധിക്കുന്നത് മൗലീകാവകാശ ലംഘനമെന്ന് യുവതി ; പ​ക്ഷേ ഹര്‍ജി സുപ്രീംകോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

ഭത്താവിനൊപ്പം ലൈംഗികബന്ധത്തിന് താല്‍പ്പര്യമില്ല ; വഴങ്ങാന്‍ നിര്‍ബ്ബന്ധിക്കുന്നത് മൗലീകാവകാശ ലംഘനമെന്ന് യുവതി ; പ​ക്ഷേ ഹര്‍ജി സുപ്രീംകോടതി തള്ളി

ഭത്താവിനൊപ്പം ലൈംഗികബന്ധത്തിന് വിസമ്മതം പ്രകടിപ്പിച്ച യുവതിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി. ഭര്‍ത്താവിന് ലൈംഗികമായി വഴങ്ങി​ക്കൊടുക്കാനാകില്ലെന്നും അത് മൗലീകാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും വ്യക്തമാക്കിയുള്ള യുവതിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ യുയു ലളിത്, ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി അപക്വമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തള്ളിക്കളഞ്ഞത്.

ഭര്‍ത്താവില്‍ നിന്നും മാറി തനിച്ച് താമസിക്കുകയായിരുന്ന ഐടി ഉദ്യോഗസ്ഥയായ യുവതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭര്‍ത്താവിനെ വിട്ട് തനിയെ കഴിയുന്നത് തന്റെ മൗലികാവകാശമാണെന്നും ഭര്‍ത്താവിന് ദാമ്പത്യജീവിതത്തിന്റെ അവകാശങ്ങള്‍ നല്‍കാന്‍ തന്നെ നിര്‍ബന്ധിക്കുന്നത് തന്റെ മൗലികാവകാശത്തിനു മേലുള്ള കൈകടത്തലാണെന്നുമാണ് യുവതി വാദിച്ചത്. എന്നാല്‍ യുവതിയുടെ ഹര്‍ജി സുപ്രീംകോടതി അനുവദിച്ചില്ല.

ഭാര്യ തനിച്ചു താമസിക്കുന്നതിനാല്‍ തനിക്ക് ദാമ്പത്യജീവിതത്തിന്റെ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെയാണ് യുവതി ഹര്‍ജി നല്‍കിയത്. സ്ത്രീയെ ദാമ്പത്യ സഹജീവിതത്തിന് നിര്‍ബന്ധിക്കുന്നത് മൗലിക അവകാശം, അന്തസ്, സ്വകാര്യത, വ്യക്തിസ്വാതന്ത്ര്യം, സമത്വം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു യുവതി കോടതിയെ സമീപിച്ചത്.



from mangalam.com https://ift.tt/2DYLtSv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages