വിഷം കഴിച്ച് അവശനിലയില്‍ ആയ ഭാര്യയെ ചുമലിലേറ്റി ഭര്‍ത്താവ് ആശുപത്രിയിലേക്ക് ഓടി; കിലോമീറ്ററുകള്‍ നീണ്ട യാത്രയ്ക്കിടെ ഭര്‍ത്താവിന്റെ തോളില്‍ ഭാര്യയ്ക്ക് അന്ത്യവിശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

വിഷം കഴിച്ച് അവശനിലയില്‍ ആയ ഭാര്യയെ ചുമലിലേറ്റി ഭര്‍ത്താവ് ആശുപത്രിയിലേക്ക് ഓടി; കിലോമീറ്ററുകള്‍ നീണ്ട യാത്രയ്ക്കിടെ ഭര്‍ത്താവിന്റെ തോളില്‍ ഭാര്യയ്ക്ക് അന്ത്യവിശ്രമം

ഹൈദരാബാദ്: വിഷംകഴിച്ച് അവശനിലയിലായ ഭാര്യയെ ചുമലിലേറ്റി ആശുപത്രിയിലേക്ക് ഓടിയ ഭര്‍ത്താവിന് അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ തോളില്‍ കിടന്നുതന്നെ അവര്‍ അന്ത്യശ്വാസംവലിച്ചു. തെലങ്കാനയിലെ കുമരം ഭീം അസിഫബാദ് ജില്ലയിലലെ ആദിവാസി മേഖലയിലാണ് സംഭവം.

റത്തോഡ് റാമിന്റെ (35) ഭാര്യ പുഷ്പലത (30) ആണ് തിങ്കളാഴ്ച മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ഇവരുടെ കൃഷി പൂര്‍ണ്ണമായും നശിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഇവര്‍ വിഷം കഴിച്ചതെന്ന് പറയപ്പെടുന്നു. പുഷ്പലതയെ നര്‍നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നടന്നുകഴിഞ്ഞിരുന്നു. സംഭവത്തില്‍ ആത്മഹത്യ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

റോഡിലേക്ക് എതുന്നതിനായി ഇവര്‍ താമസിച്ചിരുന്ന ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് ഭാര്യയെയും എടുത്ത് തോട്മുറിച്ച് കടക്കുന്ന റാമിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മൂന്നു കിലോമീറ്ററോളം ഓടിയാണ് ആശുപത്രിയില്‍ എത്തിയത്.

ഉമ്രി ആദിവാസി മേഖലയില്‍ താമസക്കാരായ റാമും പുഷ്പലതയും നര്‍നൂര്‍ ബ്ലോക്കില്‍ ജന്മിയായ രാം ജാഥവില്‍ നിന്നും അഞ്ചേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പരുത്തികൃഷി ചെയ്തിരുന്നു. വലിയതുക കടമെടുത്താണ് കൃഷി നടത്തിയിരുന്നത്. നല്ല വിളവ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് അപ്രതീക്ഷിതമായി എത്തിയ മഴയില്‍ കൃഷി പൂര്‍ണ്ണമായും നശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് പുഷ്പലത കീടനാശിനി കഴിച്ചത്.

കൃഷിയിടത്തില്‍ നശിച്ച വിളകള്‍ പരിശോധിക്കുന്നതിനിടെയാണ് പുഷ്പലത കീടനാശിനി കുടിച്ചത്. ഉടന്‍തന്നെ കൃഷിഭൂമിയില്‍ തളര്‍ന്നുവീണ ഇവരെ എടുത്തുകൊണ്ട് റാം ഓടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനല്‍കി. ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ അടക്കം നാലു മക്കളുണ്ട്.



from mangalam.com https://ift.tt/2IA4MjJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages