ഹൈദരാബാദ്: എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈദരാബാദ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് ജയം. ഇതില്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് അടക്കം ഒട്ടുമിക്ക പ്രധാന സ്ഥാനങ്ങളിലേക്കും എബിവിപിക്കു തന്നെയാണ് ജയം. ഈ മാസം അഞ്ചിന് നടന്ന തിരഞ്ഞെടുപ്പില്‍ 75 ശതമാനം വിദ്യാര്‍ത്ഥികളും വോട്ട് ചെയ്തിരുന്നു.
മനശാസ്ത്രത്തില്‍ പിഎച്ച്ഡി ഗവേഷകയായ ആരതി എന്‍ നഗ്പാലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. 2013ന് ശേഷം ആദ്യമായാണ് ഒരു വനിതാ പ്രസിഡന്റ് വരുന്നത്. എസ്എഫ്‌ഐയുടെ എറാം നവീന്‍ കുമാറിനെതിരെ 334 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആരതി വിജയിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അമിത് കുമാര്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ധീരജ് സംഗോജി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രവീണ് ചൗഹാന്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി സ്ഥാനത്തേക്ക് അരവിന്ദ് എസ്. കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിഖില്‍ രാജ് കെ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
2010ലാണ് മുന്‍പ് ഇത്തരത്തില്‍ പോസ്റ്റുകളെല്ലാം എബിവിപി വിജയിച്ചിരുന്നൊള്ളു. 2016ല്‍ പിഎച്ഡി വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയോടെ ഭൂരിപക്ഷം സീറ്റുകളും യൂണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് വിജയിച്ചിരുന്നു.
from mangalam.com https://ift.tt/2OJxhB4
via IFTTT
No comments:
Post a Comment