അമിത്ഷായുടെ സന്ദർശനം: വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

അമിത്ഷായുടെ സന്ദർശനം: വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്തി

മട്ടന്നൂർ: ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്‌ഷാ വിമാനമിറങ്ങുന്നതിന് മുന്നോടിയായി കണ്ണൂർ വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്തി. മംഗളൂരുവിൽനിന്നുള്ള എസ്.പി.ജി. ഉദ്യോഗസ്ഥരാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയത്. വിമാനത്താവളത്തിന്റെ സുരക്ഷ നിർവഹിക്കുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുമായും കിയാൽ അധികൃതരുമായും ഇവർ ചർച്ചനടത്തി. ശനിയാഴ്ച രാവിലെ 10.15-ഓടെയാണ് അമിത്‌ഷായുടെ സ്വകാര്യ വിമാനം കണ്ണൂർ വിമാനത്താവളത്തിലെത്തുക. ഡൽഹി ആസ്ഥാനമായ എ.ആർ. എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് അമിത്‌ഷായ്ക്ക് യാത്രയൊരുക്കുന്നത്. കണ്ണൂരിലെ പരിപാടികൾക്കുശേഷം ഉച്ചയ്ക്ക് കണ്ണൂർ വിമാനത്താവളത്തിൽനിന്നാണ് അമിത്‌ഷാ തിരുവനന്തപുരത്തേക്കു പോകുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2O7awT5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages