തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളിലൂടെ കലപത്തിന് ആഹ്വാനം നടത്തിയ ഒരാളുടെ ശബ്ദസന്ദേശം പുറത്തുവിട്ട് കടകംപള്ളി സുരേന്ദ്രന്‍. വാര്‍ത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ശബ്ദസന്ദേശം പുറത്തുവിട്ടത്. തീര്‍ഥാടകരുടെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാന്‍ വാട്‌സാപ്പ് വഴി നടക്കുന്ന ശബ്ദസന്ദേശമാണ് മന്ത്രി പുറത്തുവിട്ടത്. എഎച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളുടെ സന്ദേശമാണ് കേള്‍പ്പിച്ചത്. ഒരു ആര്‍എസ്എസ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവിടാം എന്ന് പറഞ്ഞാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബ്ദസന്ദേശം പുറത്ത് വിട്ടത്.
'സ്വാമി ശരണം, നമസ്‌തേ, ഞാന്‍ എഎച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറി ജിജിയാണ് സംസാരിയ്ക്കുന്നത്. ഇപ്പോള്‍ അത്യാവശ്യമായി ഈ വോയ്!സ് മെസ്സേജ് ഇടുന്നത്, ഏതെങ്കിലും അയ്യപ്പഭക്തര്‍ നിലയ്ക്കലേയ്ക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെങ്കില്‍ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട്, കൂട്ടം കൂട്ടമായി പോയാല്‍ അറസ്റ്റ് ചെയ്യുകയും ഇരുമുടിയില്ലാതെ ആളെ കയറ്റിവിടാത്ത അവസ്ഥയുണ്ട്. തല്‍ക്കാലം പോകാന്‍ നില്‍ക്കുന്ന ഭക്തര്‍ കൈയില്‍ ഇരുമുടിക്കെട്ട്...ഇരുമുടിക്കെട്ട് പോലെത്തന്നെ...ഇരുമുടിക്കെട്ടില്‍ തേങ്ങയും മറ്റും നിറച്ചുകൊണ്ട് ഒറ്റയ്‌ക്കോ രണ്ട് പേരോ ആയി മാത്രം കറുപ്പുമുടുത്ത്, മാല.. ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിലയ്ക്കലെത്തുക, നിലയ്ക്കലെത്തിയ ശേഷം 9400161516 എന്ന നമ്പറിലേയ്ക്ക് വിളിയ്ക്കുക, അപ്പഴേയ്ക്ക് നിങ്ങളെ കോണ്‍ടാക്ട് ചെയ്തുകൊണ്ട് മറ്റൊരു നമ്പര്‍ തരും, ആ നമ്പറില്‍ ബന്ധപ്പെടുമ്പോഴേയ്ക്ക് നിങ്ങള്‍ക്ക് എല്ലാ സജ്ജീകരണവും നിലയ്ക്കല്‍ ഭാഗത്ത് നിന്നുണ്ടാകും. എത്രയും പെട്ടെന്ന് എത്താന്‍ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലെത്തുക, സ്വാമി ശരണം.'
ഇങ്ങനെയാണ് എഎച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറിയെന്ന് അവകാശപ്പെടുന്നയാളുടെ ശബ്ദസന്ദേശം.
'എന്താ ശ്രീധരന്‍ പിള്ളേ നിങ്ങളുടെ പരിപാടി. ഒന്നും രണ്ടും പേരെയും കൂട്ടി, കറുപ്പുമുടുത്ത് സന്നിധാനത്തേയ്ക്ക് ആളുകളോട് വരാന്‍ പറയുന്നതിന് പിന്നിലെ രാഷ്ട്രീയമെന്താണ്?' കടകംപള്ളി ചോദിയ്ക്കുന്നു.
from mangalam.com https://ift.tt/2yn8b1c
via IFTTT
No comments:
Post a Comment