അയോധ്യകേസ് രാഷ്ട്രീയ വിഷയമാക്കാനുള്ള നീക്കത്തിന് തിരിച്ചടി; വാദം എന്നത്തേക്കെന്ന ഷെഡ്യൂള്‍ ജനുവരിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

അയോധ്യകേസ് രാഷ്ട്രീയ വിഷയമാക്കാനുള്ള നീക്കത്തിന് തിരിച്ചടി; വാദം എന്നത്തേക്കെന്ന ഷെഡ്യൂള്‍ ജനുവരിയില്‍

ന്യുഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചില്ല. വാദം എന്ന​േ​ത്തക്കു കേള്‍ക്കു​െ​മന്നത് ജനുവരി ആദ്യആഴ്ചയിലേക്ക് നിശ്ചയിച്ചു. വാദം കേള്‍ക്കുന്നത് ജനുവരിയിലോ ഫെബ്രുവരിയിയോ മാര്‍ച്ചിലോ എപ്പോള്‍ വേണമെന്നത് നിശ്ചയിക്കുന്നത് കേസ് പരിഗണിക്കുന്ന ബെഞ്ചായിരിക്കുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടെ കേസില്‍ അന്തിമ വിധി വരുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്ന് വ്യക്തമായി.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റീസുമാരായ എസ്.കെ കൗള്‍, എം.കെ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. അയോധ്യയിലെ രാം ജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മൂന്നായി വിഭജിക്കാമെന്ന് 2010ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് ഒരുകൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

സെപ്തംബര്‍ 27ന് പരിഗണിച്ച ഹര്‍ജികള്‍ കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇസ്ലാം മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് മോസ്‌ക് ആവശ്യമില്ലെന്ന 1994ലെ വിധിന്യായത്തിലെ നിരീക്ഷണം വീണ്ടുംപരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കണമെന്ന ആവശ്യവും കോടതി അന്ന് നിരസിച്ചിരുന്നു. മൂന്നംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ ഒരേവിധി പറഞ്ഞപ്പോള്‍ ജസ്റ്റീസ് എസ്.അബുദള്‍ നസീര്‍ വിയോജന വിധിയാണ് പറഞ്ഞത്.



from mangalam.com https://ift.tt/2CN64qA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages