അണക്കെട്ടുകള്‍ തുറക്കുന്നു, പരക്കെ ജാഗ്രതാ നിര്‍ദേശം; ആവശ്യമെങ്കില്‍ ഇടുക്കി തുറക്കാമെന്ന് കെ.എസ്.ഇ.ബി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

അണക്കെട്ടുകള്‍ തുറക്കുന്നു, പരക്കെ ജാഗ്രതാ നിര്‍ദേശം; ആവശ്യമെങ്കില്‍ ഇടുക്കി തുറക്കാമെന്ന് കെ.എസ്.ഇ.ബി

ഇടുക്കി : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറക്കുന്നു. ആവശ്യമെങ്കില്‍ ഇടുക്കി അണക്കെട്ട് തുറക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ നീരൊഴുക്ക് വിലയിരുത്തിയ ശേഷമാകും ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ഇതിനിടെ, കനത്തമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കക്കി ആനത്തോട് ഡാമിന്റെ നാല് എട്ടറുകളും പമ്പ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകളും ഇന്ന് ഉച്ചയ്ക്ക് ഒരു മനി മുതല്‍ തുറക്കും. പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും ഇത് കണക്കിലെടുത്ത് പമ്പയുടെ തീരപ്രദേശവാസികളും പമ്പാ ത്രിവേണിയില്‍ ജോലി ചെയ്തു വരുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുന്‍കരുതല്‍ നടപടി എന്ന തരത്തിലാണ് ഡാമുകള്‍ തുറക്കുന്നതെന്നും അമിത ആശങ്കവേണ്ടെന്നും കളക്ടര്‍ വിശദമാക്കിയിട്ടുണ്ട്. തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ 10 മീറ്റര്‍ ഉയര്‍ത്തി.



from mangalam.com https://ift.tt/2Rs3ivS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages