ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ, ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താന എന്നിവര്‍ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അന്വേഷണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി വിധിച്ചു. വിരമി്ച്ച ജഡ്ജിയായ എ.കെ. പട്‌നായിക്കിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷമാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്.
നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. താത്കാലിക നയപരമായ തീരുമാനങ്ങള്‍ നാഗശ്വര റാവു എടുക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇടക്കാല ഡയറക്ടര്‍ ഭരണച്ചുമതല മാത്രം നിര്‍വഹിച്ചാല്‍ മതി. നയപരമായ തീരുമാനങ്ങള്‍ പാടിലെന്നും കോടതി വ്യക്തമാക്കി.
അന്വേഷമം നടത്താന്‍ മൂന്നാഴ്ച സമയം വേണ്ടിവരുമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. ചൊവ്വാഴ്ച ആര്‍ധരാന്ത്രിയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അലോക് വര്‍മ്മയെ സിബിഐ മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്.
from mangalam.com https://ift.tt/2Rjk67D
via IFTTT
No comments:
Post a Comment