പത്ത് വയസിനും അന്‍പത് വയസിനുമിടയിലുള്ളവരെ തനിക്ക് വേണ്ടന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് പി.സി ജോര്‍ജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

പത്ത് വയസിനും അന്‍പത് വയസിനുമിടയിലുള്ളവരെ തനിക്ക് വേണ്ടന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് പി.സി ജോര്‍ജ്

പമ്പ: വിശ്വാസത്തെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സുപ്രീം കോടതിക്ക് യാതൊരു അവാകാശവുമില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് വിശ്വാസങ്ങള്‍ക്ക് എതിരാണ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകള്‍ ദര്‍ശനം നടത്തുന്നത് ബ്രഹ്മചര്യത്തെ ബാധിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പമ്പയില്‍ റിപ്പബ്ലിക് ടെലിവിഷനോട് സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്. അയ്യപ്പനും സ്ത്രീകളും തമ്മില്‍ മാതൃപുത്രി ബന്ധമാണുള്ളത്. പത്ത് വയസിനും അന്‍പത് വയസിനുമിടയിലുള്ളവരെ തനിക്ക് വേണ്ടന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് ഇവര്‍ ശബരിമലയിലേക്ക് പോകുന്നതെന്നും പി.സി ജോര്‍ജ് ചോദിച്ചു.

സുപ്രീം കോടതി വിധിയുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ സുപ്രീം കോടതിക്ക് വിശ്വാസത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി. ഭരണഘടന അനുസരിച്ച് ഇഷ്ട ദൈവത്തില്‍ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്. അതില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല. വിശ്വാസമാണ് പരമപ്രധാനം. നാസ്തികനായ പിണറായി വിജയന് വിശ്വാസപരമായ കാര്യങ്ങളില്‍ താല്‍പ്പര്യമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.



from mangalam.com https://ift.tt/2NNBDCG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages