ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേൽ ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന റൺ ഫോർ യൂണിറ്റിയിൽ അണിനിരക്കാൻ രാജ്യത്തെ യുവാക്കളോട് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ ഒന്നിപ്പിച്ച നേതാവാണ് അദ്ദേഹം. ഉരുക്ക് മനുഷ്യനെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള അവസരം യുവാക്കൾ വിനിയോഗിക്കണമെന്ന് മൻ കി ബാത്ത് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 നാണ് റൺ ഫോർ യൂണിറ്റി സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന ബഹുമതിക്ക് അർഹമായ പട്ടേലിന്റെ കൂറ്റൻ പ്രതിമയുടെ പണി പൂർത്തിയായിട്ടുണ്ട്. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേരാണ് പ്രതിമയ്ക്ക് നൽകിയിരിക്കുന്നത്. അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിയെക്കാൾ ഇരട്ടി വലിപ്പമുണ്ട് പ്രതിമയ്ക്കെന്നും പ്രധാനമന്ത്രി മോദി ഓർമ്മിപ്പിച്ചു. നവംബർ 11 ന് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ നൂറാം വാർഷികമാണ്. ലോകമഹായുദ്ധത്തിൽ ഇന്ത്യയിൽ നിന്നുള്ള സൈനികരും പങ്കെടുത്തിരുന്നു. അവർ ധീരമായി പോരാടി. ജക്കാർത്തയിൽ നടന്ന പാരാലിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്തവരെ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. 72 മെഡലുകൾ നേടി പാരാലിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി പുതിയ റെക്കോർഡ് സ്ഥാപിച്ചവരെ അഭിനന്ദിക്കുന്നു. ഭുവനേശ്വരിൽ നടക്കാനിരിക്കുന്ന ലോക കപ്പ് ഹോക്കി മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള കായികതാരങ്ങൾ രാജ്യത്തിന്റെ യശസ് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രകൃതിയുമായിലയിച്ചുചേർന്ന് ജീവിച്ച് അതിനെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഗോത്രസമൂഹത്തെയും മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OdCdcW
via
IFTTT
No comments:
Post a Comment