പട്‌ന: എട്ടു വയസുകാരിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തുന്ന അധ്യാപകനാണ് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത്. ബിഹാറിലെ ഈസ്റ്റ് ചമ്പാരണ്‍ ജില്ലയിലാണ് സംഭവം.
ശനിയാഴ്ച വൈകുന്നേരം കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥിനിയായ എട്ട് വയസുകാരിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് പരിശോധനയില്‍ തെിഞ്ഞവെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. അതേസമയം പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
from mangalam.com https://ift.tt/2Rf5LKb
via IFTTT
No comments:
Post a Comment