ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കുമെന്ന് രാഹുല്‍ ഈശ്വര്‍; രക്തം മാത്രമല്ല മുടിയും കഫവും അശുദ്ധി, പരിഹാരം നട അടച്ചിടുകയല്ലെന്നും ചരിത്രകാരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കുമെന്ന് രാഹുല്‍ ഈശ്വര്‍; രക്തം മാത്രമല്ല മുടിയും കഫവും അശുദ്ധി, പരിഹാരം നട അടച്ചിടുകയല്ലെന്നും ചരിത്രകാരന്‍

ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ തയ്യാറായി 20 പേര്‍ നിന്നിരുന്നെന്ന രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ ഇുപ്പോള്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ കെ.എന്‍ ഗണേഷ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗണേഷ് രാഹുല്‍ ഈശ്വറിനെതിരെ രംഗത്തെത്തിയത്.

ബ്രാഹ്മണ തന്ത്രപ്രകാരം രക്തം മാത്രമല്ല, മുടിയും നഖവും കഫവുമെല്ലാം അശുദ്ധിയാണെന്നും അതിന് തന്ത്രി ശുദ്ധികലശമാണ് ചെയ്യേണ്ടത് അല്ലാതെ നടയടയ്ക്കുകയല്ല. ബ്രാഹ്മണ തന്ത്രപ്രകാരം ചോര മാത്രമല്ല ഛര്‍ദ്ദി, നഖം, മുടി, ചലം, വിയര്‍പ്പ്, കണ്ണീര്, ശുക്ലം എന്നിവയെല്ലാം അശുദ്ധിയാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല മുടി കൊഴിഞ്ഞാലും, കണ്ണീര്‍ വീണാലും അശുദ്ധിയാണ്. എന്ന് കരുതി മുടി കൊഴിയുമ്പോഴേക്കും സാധാരണ നടയടക്കാറില്ല. പുണ്യാഹം തളിക്കേണ്ട വിധിപ്രകാരം പുണ്യാഹം തളിച്ചാല്‍ മാത്രം മതി. മാത്രമല്ല അശുദ്ധി ബിംബത്തെ ബാധിക്കുമെങ്കില്‍ മാത്രമാണ് ശുദ്ധി കലശം ചെയ്യേണ്ടി വരുന്നത് കെ.എന്‍ ഗണേഷ് പറഞ്ഞു.

തന്ത്രിക്ക് നടയടയ്ക്കാനുള്ള അധികാരമില്ലെന്നും നിര്‍ദ്ദേശിക്കാനുള്ള ഉത്തരവാദിത്വം മാത്രമാണ് ഉള്ളതെന്നും ഗണേഷ് വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ മനസിലാക്കി ഗൗരവം പരിശോധിച്ച് ഇന്നയിന്ന ക്രിയകള്‍ നടത്താമെന്ന് തന്ത്രിക്ക് നിര്‍ദ്ദേശിക്കാം. ക്ഷേത്രം അടക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കേണ്ടത് ക്ഷേത്ര യോഗമോ ദേവസ്വമോ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് മാത്രമല്ല മൃഗങ്ങളുടെയോ മനുഷ്യന്റെയൊ മാംസം ബിംബത്തില്‍ വീഴുകയോ പതിക്കുകയോ ചെയ്താലും അപ്രകാരം ചെയ്യേണ്ടി വരും. ക്രമസമാധാന പ്രശ്‌നം ഉടലെടുത്തതിനാലാണ് അത്. ഇത്തരത്തില്‍ മുന്‍പ് നടയടച്ചിടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. 15-ാം നൂറ്റാണ്ടില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരികര്‍മ്മികളില്‍ ഇരുകൂട്ടര്‍ തമ്മില്‍ വാക്കേറ്റമുണ്ടായും എതിരഭിപ്രായമുള്ളയാളെ വഴക്കിനൊടുവില്‍ കൊല്ലുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ആളുടെ ചോരയില്‍ തുണിമുക്കി. ഗോപുരത്തില്‍ പോയി കെട്ടിത്തൂക്കുകയായിരുന്നു. ഇങ്ങനെ ചെയ്താല്‍ നടയടക്കേണ്ടി വരും.അത് ഒരു വെല്ലുവിളിയും ക്രമസമാധന പ്രശ്‌നവും ആയതുകൊണ്ടാണ് ഇത്. അതിനാല്‍ തന്നെ നടയടക്കാന്‍ രാഹുല്‍ ഈശ്വറിന് ചെയ്യാന്‍ കഴിയുന്നത് ബിംബത്തിനടുത്ത് പോയി ആത്മഹത്യചെയ്യലാണ്. അങ്ങനെയാണേല്‍ ക്രമസമാധാന പ്രശ്നം വരും കെഎന്‍. ഗണേഷ് പറഞ്ഞു.



from mangalam.com https://ift.tt/2O5wc2a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages