ഛത്തീസ്ഗഢില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഛത്തീസ്ഗഢില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു

റായ്പുർ: ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു. ബൊലേറോയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൊലേറോ യാത്രക്കാരിൽ ഒമ്പതുപേർ സംഭവസ്ഥലത്തുവച്ച് മരിച്ചു.ദോനാഗഢിൽ ക്ഷേത്രസന്ദർശനം നടത്തി മടങ്ങുകയായിരുന്നു ബൊലേറോയിലെ യാത്രക്കാർ.ദുർഗ് ജില്ലയിലെ ഭിലായ് സ്വദേശികളാണ് ഇവർ. ബൊലേറോ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഒരു കുഞ്ഞുൾപ്പെടെ നാലുപേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. content highlights:nine members of family dead after car rams truck in Chhattisgarh


from mathrubhumi.latestnews.rssfeed https://ift.tt/2EkorWq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages