മൈക്രോ ബിയര്‍ പബുകള്‍ അനുവദിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു; എക്‌സൈസ് മന്ത്രിയുടെ രാജിക്കായി സമരവുമായി മുന്നോട്ടുപോകും: ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

മൈക്രോ ബിയര്‍ പബുകള്‍ അനുവദിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു; എക്‌സൈസ് മന്ത്രിയുടെ രാജിക്കായി സമരവുമായി മുന്നോട്ടുപോകും: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറി, ബ്രൂവറി യൂണിറ്റുകള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം പിന്‍വലിച്ചാലും അഴിമതിക്ക് ഇടയാക്കിയ എക്‌സൈസ്മന്ത്രിയുടെ രാജിയ്ക്കായി യു.ഡി.എഫ് സമരം തുടരും. കൂടുതല്‍ അഴിമതിക്കഥകള്‍ പുറത്തുവരുമെന്ന് കണ്ടതോടെയാണ് അനുമതി പിന്‍വലിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

സ്വകാര്യ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും മൈക്രോ ബിയര്‍ പാര്‍ലറുകളും പബുകളും തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. എക്‌സൈസ് കമ്മീഷണറെ ബംഗലൂരുവില്‍ അയച്ചാണ് ഇതിനായി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഈ സര്‍ക്കാര്‍ 26 മാസം കൊണ്ട് 96 പുതിയ ബാറുകള്‍ അനുവദിച്ചു. മുന്നണിയെയോ മറ്റു മന്ത്രിമാരേയോ വിശ്വാസത്തിലെടുക്കാതെ മുഖ്യമന്ത്രിയും എക്‌സൈസ്മന്ത്രിയും ചേര്‍ന്ന് നടത്തിയ അഴിമതിയാണ് എല്ലാം. മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സമരം തുടരും. ഇത്തരം അഴിമതികള്‍ കേരളത്തില്‍ ഉണ്ടാകാന്‍ അനുവദിക്കില്ല. സര്‍ക്കാരിന്റെ പൊള്ളത്തരമാണ് പുറത്തുവന്നത്.

ബ്രൂവറി അഴിമതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇഷ്ടക്കാരേയും സ്വന്തക്കാരേയും വിളിച്ചുവരുത്തി വെള്ളപേപ്പറില്‍ അനുമതി എഴുതി നല്‍കി. കടലാസ് കമ്പനികള്‍ക്കാണ് അനുമതി നല്‍കിയത്. ബിനാമി ഇടപാടാണിത്. അതിനു പിന്നിലുള്ളത് ആരാണെന്ന് കണ്ടെത്തണം. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു. കട്ടമുതല്‍ തിരിച്ചുനല്‍കി​െ​യന്ന് കരുതി കളവ് അതല്ലാതാകുന്നില്ല.

ബ്രൂവറി ഇടപാടില്‍ തന്റെ പരാതിയില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് വരട്ടെയെന്നും ചെന്നിത്തല പറഞ്ഞു.



from mangalam.com https://ift.tt/2OaIcEu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages