പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയില്‍ പണികിട്ടിയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്. വിധിയ്ക്കു പിന്നാലെ ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുമെന്ന് പ്രസ്താവന ഇറങ്ങിയതോടെയാണ് പ്രസിഡന്റിന്റെ കഷ്ടകാലം. മുഖ്യമന്ത്രി പിണറായി ശാസിച്ചതിനെ തുടര്‍ന്ന് പറഞ്ഞതെല്ലാം വിഴുങ്ങുകയും ഇളഭ്യനാകുകയും ചെയ്ത ദേവസ്വം പ്രസിഡന്റ് ഇപ്പോള്‍ മൗനവ്രതത്തിലാണ്.
ക്ഷേത്രത്തില്‍ പോകാമെന്നു വച്ചാല്‍ ഭക്തജനങ്ങളായ സ്ത്രീകള്‍ ചൂലും ചാണകവുമായി കാത്തു നില്‍ക്കുകയാണ്. വഴിതടയാന്‍ ബി.ജെ.പിയും യുവമോര്‍ച്ചയും. ഇതോടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങില്‍ പത്മകുമാര്‍ ഉദ്ഘാടനം ചെയ്യേണ്ട പരിപാടികള്‍ പലതും മറ്റുള്ളവരാണ് ഉദ്ഘടിക്കുന്നത്.
ഫേസ്ബുക്കില്‍ സജീവമായിരുന്ന പ്രസിഡന്റിനെ ഇപ്പോള്‍ അവിടെയും കാണ്മാനില്ല. ആരും സപ്പോര്‍ട്ടില്ല. ആകെ തകര്‍ന്ന നിലയിലാണ്. ഇതിനിടെ, രാജിവെച്ചേക്കുമെന്ന് അഭ്യൂഹവും. എന്നാല്‍, ഇതുവരെ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2NxtJNB
via IFTTT
No comments:
Post a Comment