രാജ്യമെങ്ങും നവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ്. എന്നാല്‍ വ്യത്യസ്തമായൊരു നവരാത്രി ആഘോഷത്തില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. കോടികള്‍കൊണ്ട് അമ്മാനമാടുന്ന ആഘോഷമാണിത്. വിശാഖപട്ടണത്തുള്ള ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു ആഘോഷം നടക്കുന്നത്. ക്ഷേത്രത്തിലെ ദേവീ വിഗ്രഹത്തില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കൊണ്ടും നോട്ടുകള്‍ കൊണ്ടുമാണ് അലങ്കരിച്ചിരിക്കുന്നത്.
ദേവി വിഗ്രഹത്തെ അണിയിച്ചൊരുക്കാന്‍ ഇപ്രാവശ്യം നാലരക്കോടിയുടെ സ്വര്‍ണാഭരണങ്ങളാണ് വഴിപാടായി ലഭിച്ചിരിക്കുന്നത്. ക്ഷേത്രം അലങ്കരിക്കുന്നതിനായി രണ്ടരകോടി രൂപയുടെ കറന്‍സി നോട്ടുകളും ലഭിച്ചു.
ഞായറാഴ്ച നടക്കുന്ന പ്രത്യേക പൂജയ്ക്ക് ശേഷം സ്വര്‍ണത്തില്‍ തീര്‍ത്ത ഉടയാട ഉപയോഗിച്ച് ദേവിയെ അണിയിച്ച് ഒരുക്കി. കറന്‍സിയുപയോഗിച്ചാണ് ശ്രീകോവില്‍ ഭിത്തി അലങ്കരിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ ഭിത്തികളും നിലവുമെല്ലാം കററന്‍സി നോട്ടുകള്‍ കൊണ്ടാണ് അലങ്കരിച്ചത്. കൂട്ടത്തില്‍ വിദേശ കറന്‍സികളും ഉണ്ട്.
ഇപ്രാവശ്യം ഇരുന്നൂറോളം ഭക്തരാണ് സ്വര്‍ണ്ണവും പണവും വഴിപാടായി നല്‍കിയത്. ക്ഷേത്രത്തിന് 140 വര്‍ഷത്തെ പഴക്കമാണുള്ളത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും കൊണ്ട് ദേവിയെ അണിയിച്ചൊരുക്കുന്നത് ഇവിടെ പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന ആചാരമാണ്.
from mangalam.com https://ift.tt/2IVVajx
via IFTTT
No comments:
Post a Comment