സാലറി ചലഞ്ച്: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

സാലറി ചലഞ്ച്: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസത്തിനായുള്ള ഉദ്യമമായ സാലറി ചലഞ്ചിൽ ഹൈക്കോടതിയുടെ താത്കാലിക വിലക്കിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചു. ഹർജി 29ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുന്ന സാലറി ചലഞ്ചിന്റെ ഉത്തരവിലെ വിസമ്മതപത്രം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ അന്തിമവിധി വരുന്നതുവരെയാണ് സ്റ്റേ. ഇതിനെ ചോദ്യംചെയ്താണ് അപ്പീൽ നൽകിയത്. ഇക്കാര്യത്തിൽ എ.ജി.യുടെ നിയമോപദേശവും ധനവകുപ്പ് തേടിയിരുന്നു. Content Highlights:salary challenge, kerala government, supreme court, kerala floods


from mathrubhumi.latestnews.rssfeed https://ift.tt/2CCzwjc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages