കൊച്ചി : ഒക്‌ടോബര്‍ ഏഴിന് ബംഗുളൂരുവില്‍ ഒരു സംഗീത നിശ അവതരിപ്പിക്കാനിരിക്കെയാണ് സംഗീതപ്രേമികളെ വേദനയിലാഴ്ത്തി പ്രശ്‌സ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടപറഞ്ഞത്. അദ്ദേഹത്തിന്റെ ചിതയിലെ കനലെരിയും മുന്‍പേ ആ സംഗീത നിശ ഏറ്റെടുത്തതില്‍ രൂക്ഷവിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് വയലിനിസ്റ്റ് ശബരീശ് പ്രഭാകര്‍.
'ജീവിതം ഇത്രയേയുള്ളൂ, പകരക്കാരന്‍ എത്തി...' എന്നാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശബരീശ്.
ഞാന്‍ പകരമാവുമോ...? ഒരിക്കലും ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല. അദ്ദേഹം ഒരു ലെജന്‍ഡ് ആണ്. വെറുമൊരു കര്‍ണാടക സംഗീതജ്ഞനായിരുന്ന എനിക്ക് വയലിനില്‍ അപാരമായ സാധ്യതകള്‍ ഉണ്ടെന്ന് വ്യക്തമാക്കി തന്നത് ബാലു ചേട്ടനാണ്. അദ്ദേഹം എനിക്ക് സഹോദരന്‍ ആണ്. ഈ സംഗീത നിശ ഞാന്‍ ഏറ്റെടുത്തത് ബാലുച്ചേട്ടന്‍ മരിച്ചതിന് ശേഷമല്ല. അദ്ദേഹത്തിന് അപകടം സംഭവിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഏറെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പരിപാടി ഏറ്റെടുക്കുന്നത്. നമ്മുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ നമ്മള്‍ സഹായിക്കില്ലേയെന്നും ശബരീഷ് പ്രഭാകര്‍ ചോദിക്കുന്നു.
ആ പരിപാടി ഞാന്‍ ഏറ്റെടുത്തത് കാശിന് വേണ്ടിയാണെന്നാണ് ആരോപണം. എന്നാല്‍, ബാലുച്ചേട്ടന്‍ ആ പരിപാടി ഏറ്റെടുത്തിരുന്നത് തികച്ചും പ്രതിഫലം വാങ്ങാതെ ആയിരുന്നു. പ്രളയക്കെടുതി അതിജീവിക്കാന്‍ പണം സമാഹരിക്കാന്‍ വേണ്ടി നടത്തുന്ന പരിപാടി ആയിരുന്നു അത്. അതുകൊണ്ടു തന്നെ ബാലുച്ചേട്ടനോടുള്ള കടമ എന്ന തരത്തിലാണ് ആ പരിപാടി ഞാന്‍ ഏറ്റെടുത്തത്.
നിരവധി സ്‌പോണ്‍സര്‍മാര്‍ വന്ന പരിപാടിയായിരുന്നു അത്. ടിക്കറ്റുകളും വിറ്റു പോയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പരിപാടി നടത്താന്‍ സാധിക്കാതെ വരുന്നതിന്റെ വിഷമത്തിലിരിക്കെയാണ് അവര്‍ തന്നെ സമീപിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ പകരക്കാരന്‍ എന്നൊക്കെ വിളിച്ച് തന്നെ ക്രൂശിക്കരുതെന്നും ശബരീഷ് അഭ്യര്‍ത്ഥിച്ചു.
from mangalam.com https://ift.tt/2QvCidP
via IFTTT
No comments:
Post a Comment