ശബരിമലയില്‍ ആര്‍എസ്എസുകാരന്‍ എന്ന് പ്രചരിപ്പിക്കുന്നത് പോലീസുകാരന്റെ ചിത്രം; പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ശബരിമലയില്‍ ആര്‍എസ്എസുകാരന്‍ എന്ന് പ്രചരിപ്പിക്കുന്നത് പോലീസുകാരന്റെ ചിത്രം; പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ അതിക്രമണ സംഭവങ്ങളില്‍ പങ്കാളികള്‍ എന്ന പേരില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ലുക്ക് ഔട്ട് നോട്ടീസില്‍ പൊലീസുകാരനും. പോലീസ് പട്ടികയില്‍ 167ാം നമ്പറായി ചേര്‍ത്തിയിരിക്കുന്നത് പത്തനംതിട്ട എ ആര്‍ ക്യാംപിലെ പോലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമായിരുന്നു അത്.

എന്നാല്‍, ചിത്രം വിവാദമായതിന് പിന്നാലെ ലുക്ക് ഔട്ട് നോട്ടീസില്‍ നിന്നും പോലീസുകാരന്റെ ചിത്രം നീക്കം ചെയ്യുകയും നീക്കി. ഇത്തരത്തില്‍ മറ്റാരുടെയെങ്കിലും ചിത്രവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന തിരിച്ചിലിലാണ് പോലീസ്. പോലീസുകാരന്റെ ചിത്രം പുറത്തുവന്നതോടെ പോലീസ് പുറത്തുവിട്ട പട്ടികയുടെ വിശ്വാസം തകര്‍ന്നിരിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ശബരിമലയില്‍ അക്രമം നടക്കുമ്പോള്‍ സിവില്‍ ഡ്രസില്‍ പൊലീസിനെ വിന്യസിച്ചിരുന്നുവെന്നും വീഡിയോയില്‍ ഉള്‍പ്പെട്ട പൊലീസുകാരന്റെ ചിത്രം അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. അതേസമയം പൊലീസ് അക്രമത്തില്‍ പങ്കാളികള്‍ ആയിരുന്നുവെന്നതിന് തെളിവാണ് അക്രമികള്‍ക്കിടയില്‍ പൊലീസുകാരന്റെ ചിത്രം ഉള്‍പ്പെട്ടതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വിഭാഗം ആളുകള്‍ ആരോപിക്കുന്നു.

എംടി രമേശിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കഴിയാഞ്ഞതോടെ സമനില തെറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥല ജല വിഭ്രാന്തിയിലാണ്. അതിന്റെ തെളിവാണ് ഇന്നലെ 210 പേര്‍ക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ്. അതിലെ 167ആം നമ്പറുകാരന്‍ സ്വന്തം സേനയിലെ തന്നെ അംഗമാണ്. പത്തനംതിട്ട എ ആര്‍ ക്യാംപിലെ ഡ്രൈവര്‍ ഇബ്രാഹിം കുട്ടിയുടെ ചിത്രമാണ് ആര്‍എസ്എസുകാരന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് അവിടെ കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടത്. ക്യാമറ കള്ളം പറയാത്തതിനാല്‍ ഇയാള്‍ കുടുങ്ങി പോയെന്ന് മാത്രം. പൊലീസ് വേഷമിട്ട സിപിഎം ഗുണ്ടകളും ഇതില്‍ നുഴഞ്ഞു കയറിയിരുന്നു.

പിണറായിയുടെ ധാര്‍ഷ്ട്യത്തിന് തടസ്സമായി നിന്ന ഹിന്ദു യുവാക്കളെ ഏത് വിധേനയും ജയിലില്‍ അടച്ച് ഈ മുന്നേറ്റത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതിലെ ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണ്. ശബരിമല ദര്‍ശനത്തിന് പോയവരുടെയും ബഹളം കണ്ടു നിന്നവരുടെയുമൊക്കെ ചിത്രങ്ങള്‍ ഇതിലുണ്ട്. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള പിണറായിയുടെ ഒരു ശ്രമവും അനുവദിക്കില്ല.



from mangalam.com https://ift.tt/2OQNYvn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages