ശ്രീലങ്കയില്‍ അറസ്റ്റിലായ മലയാളി റോയുടെ ചാരന്‍ ; എത്തിയത് പ്രസിഡന്റിനെ കൊല്ലാന്‍ ; വധശ്രമം നരേന്ദ്രമോഡി അറിഞ്ഞിട്ടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ശ്രീലങ്കയില്‍ അറസ്റ്റിലായ മലയാളി റോയുടെ ചാരന്‍ ; എത്തിയത് പ്രസിഡന്റിനെ കൊല്ലാന്‍ ; വധശ്രമം നരേന്ദ്രമോഡി അറിഞ്ഞിട്ടില്ല

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാന്‍ രഹസ്യപദ്ധതി തയ്യാറാക്കിയെന്ന് ഇന്ത്യന്‍ ഇന്റലിജന്റ്‌സ് ഏജന്‍സി റോയ്‌ക്കെതിരേ ആരോപണം. കഴിഞ്ഞ മാസം ശ്രീലങ്കയില്‍ അറസ്റ്റിലായ മലയാളി ഈ ലക്ഷ്യം വെച്ച് ദ്വീപ് രാജ്യത്തില്‍ എത്തിയയാളാണെന്നും ഇയാള്‍ ഇന്ത്യന്‍ ഇന്റലിജന്റ്‌സിന്റെ ചാരനാണെന്നും മറ്റുമാണ് ആരോപണത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്നും മീറ്റിംഗില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ഒരു പ്രമുഖ ഇംഗ്‌ളീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകപദ്ധതിയുടെ കാര്യം ശ്രീലങ്കന്‍ പ്രസിഡന്റ് തന്നെ ക്യാബിനറ്റിനെ ചൊവ്വാഴ്ച അറിയിച്ചിതായിട്ടാണ് വിവരം. ന്യൂഡല്‍ഹിയില്‍ ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം റിപ്പോര്‍ട്ട് പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ് ഷിറല്‍ ലാക്തിലക നിഷേധിച്ചിട്ടുണ്ട്. സിരിസേനയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഇക്കാര്യത്തില്‍ പിന്നീട് പ്രസ്താവന പുറത്തുവിടുമെന്നും പറഞ്ഞു. ഒരു രാജ്യത്തിന്റെ തലവനെ വധിക്കാനുള്ള പദ്ധതി പുറത്തു വന്നിട്ടും സര്‍ക്കാര്‍ അതിനെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും യോഗത്തില്‍ സിരിസേന വ്യക്തമാക്കി.

അഴിമതി വിരുദ്ധത ലക്ഷ്യമിട്ട് സിരിസേനയേയും മുന്‍ പ്രതിരോധ സെക്രട്ടറി ഗോട്ടാബായ രാജപക്‌സയേയും കൊല്ലാന്‍ പദ്ധതിയിട്ടെന്ന് കഴിഞ്ഞ മാസം നമല്‍ കുമാര എന്നയാള്‍ അവകാശപ്പെട്ടത് മലയാളിയായ എം തോമസ് എന്നയാളുടെ അറസ്റ്റിലേക്ക് നയിച്ചിരുന്നു. ഇയാള്‍ റോ ഏജന്റാണെന്നും തന്നെ കൊലപ്പെടുത്താന്‍ അയച്ചതാണെന്നുമാണ് സിരിസേന സൂചിപ്പിച്ചത്. അതേസമയം നരേന്ദ്രമോഡിക്ക് ഇക്കാര്യത്തില്‍ അറിവില്ലെന്നും ഇത് അത്തരം കേസാണെന്നും പറഞ്ഞു. സിഐഎ ഇതേരീതിയില്‍ നടത്തുന്ന കാര്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അറിയാറില്ലെന്നും സിരിസേന പറഞ്ഞിരുന്നു.

അതേസമയം ഇന്ത്യന്‍ ഏജന്‍സിയെ ആരോപണത്തില്‍ നിര്‍ത്തുന്ന നിലപാട് സിരിസേന മുമ്പും നടത്തിയിട്ടുണ്ട്. 2015 ല്‍ മീഹന്ദാ രാജപക്‌സേയോട് തെരഞ്ഞെടുപ്പില്‍ തോറ്റതിന് സിരിസേന കുറ്റപ്പെടുത്തിയതും റോയെ ആയിരുന്നു. തന്നെ കസേരയില്‍ നിന്നും നീക്കിയത് റോയുടെ കളിയാണെന്നായിരുന്നു പറഞ്ഞത്. ശ്രീലങ്കയിലെ പല പദ്ധതികളും ഇഴയുന്നതില്‍ ഇന്ത്യ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചതാണ് ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തകാലത്ത് പിണക്കം രൂപപ്പെടാന്‍ കാര്യം. തുല്യശക്തികളായ ഇന്ത്യയോടും ചൈനയോടും ഒരേ രീതിയിലുള്ള ബന്ധം കാത്തു സൂക്ഷിക്കാനാണ് ശ്രീലങ്കയ്ക്ക് താല്‍പ്പര്യം.



from mangalam.com https://ift.tt/2RTi4fr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages