റോം: സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പെട്ടി റോമിലെ ഫിയുമിസിനിയോവിമാനത്താവളത്തെ ആശങ്കയുടെ മുൾമുനയിലാഴ്ത്തി. പെട്ടിയിൽ സ്ഫോടകവസ്തുക്കളാണെന്നുള്ളപോലീസിന്റെ നിഗമനത്തെ തുടർന്ന് ദീർഘനേരം വിമാന സർവീസുകളും നിർത്തിവെച്ചു. പിന്നീട് ബോംബ് സ്ക്വാഡ് എത്തി പെട്ടി തകർത്തപ്പോഴാണ്പെട്ടിയിൽ നിറയെ തേങ്ങയാണെന്ന് മനസിലായത്. തിങ്കളാഴ്ച ഫിയുമിസിനിയോ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലായിരുന്നു സംഭവം. പെട്ടിയിൽ ബോംബില്ലെന്ന് ഉറപ്പിച്ചതോടെ പിന്നീട് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കുകയായിരുന്നു. പെട്ടി ആരുടേതാണെന്ന കാര്യം വ്യക്തമല്ല. കേരളത്തിൽ നിന്നുള്ള ആരുടെയെങ്കിലും പെട്ടിയായിരിക്കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെക്കുറിച്ചുള്ള പ്രതികരണം. The Italian police have just blown up someone's bag in Rome Airport and are now going through someone's pants pic.twitter.com/3LG8tNxJoY — Ned Donovan (@Ned_Donovan) October 1, 2018 Amazing, the Italian police have blown up a bag full of coconuts and have now reopened Rome airport. Here are the exploded coconuts: pic.twitter.com/LnHhYevWIE — Ned Donovan (@Ned_Donovan) October 1, 2018
from mathrubhumi.latestnews.rssfeed https://ift.tt/2P72DhR
via
IFTTT
No comments:
Post a Comment