ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വഴി വിറ്റഴിക്കുന്ന ഉത്പന്നങ്ങളില്‍ വില്‍പ്പന തുകയും കാലാവധിയും വ്യക്തമാക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസം വാങ്ങിയ ഓണ്‍ലൈനായി ഉത്പന്നങ്ങള്‍ വാങ്ങിയവരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് ഇത്തരമൊരു കണ്ടെത്തല്‍. പരമാവധി ഉപയോഗിക്കാവുന്ന തീയതി ഓണ്‍ലൈന്‍ ഉത്പന്നങ്ങളില്‍ രേഖപ്പെടുത്താറില്ലെന്ന് 57 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി 2018 ജനുവരി ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ഈ നിയമം 2017 മാര്‍ച്ചിലാണ് സര്‍ക്കാര്‍ പാസാക്കിയത്.
from mangalam.com https://ift.tt/2q3Pbk8
via IFTTT
No comments:
Post a Comment