അമിതവേഗത്തിൽ കാറോട്ടം; കത്തിയെറിഞ്ഞവരെ തിരിച്ചറിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

അമിതവേഗത്തിൽ കാറോട്ടം; കത്തിയെറിഞ്ഞവരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: അമിതവേഗത്തിൽ കാറോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കത്തിയെറിഞ്ഞു രക്ഷപ്പെടുകയും ചെയ്തവരെ പോലീസ് തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്ന് കന്റോൺമെന്റ് പോലീസ് പറഞ്ഞു. വിഴിഞ്ഞം സ്വദേശി വാടകയ്ക്കു നൽകിയതാണ് കാർ. കാർ കസ്റ്റഡിയുള്ളതറിഞ്ഞ് ഉടമ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ടൂർ പോകാൻ വേണ്ടിയെന്നു പറഞ്ഞാണ് വിഴിഞ്ഞം സ്വദേശികൾ കാർ വാടകയ്ക്ക് എടുത്തതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. ഇവരെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. കത്തി വലിച്ചെറിഞ്ഞെങ്കിലും ഇവർ ആക്രമണത്തിന് എത്തിയവരല്ലെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ, കത്തി കൈവശംവച്ച സംഭവത്തിൽ ദുരൂഹതയുണ്ട്. സംഭവം നിസാരവത്കരിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ മദ്യലഹരിലായിരുന്നു. അമിതവേഗത്തിൽ വന്ന കാർ മ്യൂസിയം ഭാഗത്തുവച്ച് പോലീസ് തടയാൻ ശ്രമിച്ചു. ഇവിടെ നിർത്താതെയാണ് അമിതവേഗത്തിൽ പാഞ്ഞത്. ബേക്കറി ജങ്ഷൻ വഴിയാണ് കാർ സ്റ്റാച്യുവിലെത്തിയത്. കാറിനെക്കുറിച്ച് വയർലെസ് സന്ദേശം ലഭിച്ചതിനെത്തുടർന്ന് കൺട്രോൾ റൂം പോലീസ് വാൻ കാറിനെ പിന്തുടർന്നു. സെക്രട്ടേറിയറ്റിനു പിൻവശത്ത് കൂടി പ്രസ്ക്ലബ്ബിനു മുന്നിലെത്തിയ കാർ അവിടെയിട്ടു ചുറ്റിത്തിരിച്ചിരുന്നു. അപ്പോഴാണ് കത്തി വലിച്ചെറിഞ്ഞത്. ദൃക്സാക്ഷികൾ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി കത്തി കണ്ടെടുത്തു. വെള്ളിയാഴ്ച വൈകീട്ട് 6.30-നാണ് അമിതവേഗതയിലെ കാറോട്ടം നടന്നത്. കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും അപകടത്തിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അമിതവേഗത്തിൽ വാഹനം ഓടിച്ചതിനും ആയുധം കൈവശംവച്ചതിനും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. പാളയം സാഫല്യം കോംപ്ലക്സിനു പിൻവശത്താണ് ഇവർ കാർ ഉപേക്ഷിച്ചു രക്ഷപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി മ്യൂസിയം, ബേക്കറി ഭാഗത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2EswlgC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages