അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ; വലിച്ച് താഴെയിറക്കുമെന്ന് പറഞ്ഞാല്‍ വലിച്ച് ഇറക്കുമെന്നു തന്നെയാണ്: കെ.സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ; വലിച്ച് താഴെയിറക്കുമെന്ന് പറഞ്ഞാല്‍ വലിച്ച് ഇറക്കുമെന്നു തന്നെയാണ്: കെ.സുരേന്ദ്രന്‍

കാസര്‍കോട് : അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ എന്ന് കെ.സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ പ്രസ്താവന ഉറപ്പിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍. വലിച്ചു താഴെയിടുമെന്ന് പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കുക എന്നു തന്നെയാണ് എന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്-

വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനര്‍ത്ഥം ഫിസിക്കലി കസേരയില്‍ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയില്‍ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്‌നമേ അല്ല. അമിത് ഷായുടെ വാക്കുകള്‍ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയന്‍. ഞങ്ങള്‍ റെഡി. ഇനി ഗോദയില്‍ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ​.



from mangalam.com https://ift.tt/2PuO8rI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages