മുംബൈ: വരുന്ന മണ്ഡലമസക്കാലത്ത് തന്നെ ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞ് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ഒരു മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിയതി തീരുമാനിച്ചില്ലെന്നും ഒറ്റയ്ക്കല്ലെന്നും ഒരുകൂട്ടം സ്ത്രീകള്‍ക്കൊപ്പമാകും താന്‍ എത്തുക എന്നും അവര്‍ വ്യക്തമാക്കി.
കോടതി വിധിക്കെതിരെ നടക്കുന്ന സമരം അനാവശ്യമാണെന്നും അയ്യപ്പഭക്തരുടെ കൂടി അഭിപ്രായവും ലഭിച്ചശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനെതിരെ സമരം ചെയ്യുന്നത് കോടതി അലക്ഷ്യമാണെന്നും അവര്‍ പറഞ്ഞു.
പ്രവേശനം സ്ത്രീകളുടെ അവകാശമെന്നും തൃപ്തി പറഞ്ഞു. സുപ്രീം കോടതിവിധിയില്‍ സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചു. കോണ്‍ഗ്രസും ബിജെപിയും ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. തടയുന്നതിന് പകരം ശബരിമലയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
മഹാരാഷ്ട്രയിലെ ശനിശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനസമരത്തിലൂടെയാണ് വനിതാ പ്രവര്‍ത്തകയായ തൃപ്തി ദേശായി ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
from mangalam.com https://ift.tt/2pSmC94
via IFTTT
No comments:
Post a Comment