ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് സിപിഎം നിലപാടെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സമവായത്തോടെ കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാട്.
സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടു. രണ്ടാം വിമോചന സമരത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്, ഇത് വിലപ്പോകില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുല്യനീതി നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെ നയം. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാട്.
കോണ്‍ഗ്രസിന്റെ നിലപാട് പുരോഗമനപരമല്ല. എഐസിസി തീരുമാനം അംഗീകരിക്കാത്ത കെപിസിസിയെ പിരിച്ചുവിടണം. ഹിന്ദു വര്‍ഗീയവാദികളുടെ കയ്യിലാണ് രമേശ് ചെന്നിത്തലയെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിനകത്ത് ആശയക്കുഴപ്പമില്ല, രാഷ്ട്രീയ മുതലെടുപ്പിനാണ് മറ്റ് പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.
from mangalam.com https://ift.tt/2y4Ul3B
via IFTTT
No comments:
Post a Comment