സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി രഞ്ജന്‍ ഗൊഗോയ് ചുമതലയേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി രഞ്ജന്‍ ഗൊഗോയ് ചുമതലയേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 46ാം ചീഫ് ജസ്റ്റീസായി രഞ്ജന്‍ ഗൊഗോയ് ചുമതലയേറ്റു. അസമില്‍ നിന്നുള്ള ജസ്റ്റീസാണ് രഞ്ജന്‍ ഗൊഗോയി. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ചീഫ് ജസ്റ്റീസ് പദവിയില്‍ എത്തുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.

അടുത്ത വര്‍ഷം നവംബര്‍ വരെയാണ് ഇദ്ദേഹത്തിന് ചീഫ് ജസ്റ്റീസായി തുടരാന്‍ സാധിക്കുക. ജസ്റ്റീസ് ദീപക് മിശ്ര വിരമിച്ച സ്ഥാനത്തേക്കാണ് രഞ്ജന്‍ ഗൊഗോയി എത്തുന്നത്.

നേരത്തെ സൗമ്യ കേസിലെ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ വിളിച്ചുവരുത്തി കോടതിയലക്ഷ്യ നടപടിക്ക് വിധിച്ചത് ഗൊഗോയി ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

2001 ഫെബ്രുവരിയിലാണ് ഇദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിത്തപ്പെടുകയായിരുന്നു. 2010ല്‍ സെപ്റ്റംബരറില്‍ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയില്‍ ജഡ്ജിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2012 ഏപ്രിലില്‍ സുപ്രീം കോടതിയില്‍ നിയമിക്കപ്പെടുകയും ചെയ്തു.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്രയുടെ പ്രവര്‍ത്തന ശൈലിയേയും കേസ് വീതം വയ്ക്കുന്നതിനെയും ചോദ്യം ചെയ്ത് സഹപ്രവര്‍ത്തകരായിരുന്ന മൂന്ന് ജഡ്ജ്ജിമാര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം വിളിച്ചതും ഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തില്‍ തന്നെ ആയിരുന്നു.

ഇദ്ദേഹത്തിന്റെ പിതാവ് കേശബ് ചന്ദ്ര ഗൊഗോയ് 1982ല്‍ രണ്ടു മാസക്കാലം അസമില്‍ മുഖ്യമന്ത്രിയായിരുന്നു.



from mangalam.com https://ift.tt/2OzurhR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages