ബാലഭാസ്‌കറിനായി എയിംസില്‍ നിന്ന് ഡോക്ടറെ വരുത്താന്‍ ഇടപെട്ടുവെന്ന് തരൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ബാലഭാസ്‌കറിനായി എയിംസില്‍ നിന്ന് ഡോക്ടറെ വരുത്താന്‍ ഇടപെട്ടുവെന്ന് തരൂര്‍

കാറപടത്തിൽ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ. ബാലഭാസ്കറിന്റെ രക്തസമ്മർദം സാധാരണ നിലയിലായിട്ടുണ്ട്. ശനിയാഴ്ച ഇദ്ദേഹത്തിന്റെ കാലിനു ശസ്ത്രക്രിയ നടത്തിയിരുന്നു. അത് വിജയകരമായിരുന്നു. വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും ശരീരം പ്രതികരിക്കുന്നുണ്ട്. ഒരാഴ്ചയോളം വെന്റിലേറ്ററിൽ തുടരേണ്ടി വരും. ലക്ഷ്മിയുടെ ശരീരത്തിലെ പരുക്കുകൾ കുറഞ്ഞുവരികയാണ്- അധികൃതർ അറിയിച്ചു. അതേസമയം ബാലഭാസ്കറിന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസിലെ ന്യൂറോസർജനെ എത്തിക്കാനായി ശശി തരൂർ എംപി ഇടപെട്ടു. ഇക്കാര്യം എയിംസ് ഡയറക്ടർ ഡോ. ഗൗലേറിയോടും കേന്ദ്ര മന്ത്രി ജെ.പി.നദ്ദയോടും സംസാരിച്ചതായി ശശി തരൂർ ട്വീറ്റ് ചെയ്തു. സംസ്ഥാന സർക്കാർ നേരത്തേ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിഷയം കേന്ദ്രമന്ത്രിയുടെ മുന്നിൽ എത്തിയിരുന്നില്ല. വളരെ പെട്ടെന്നു ന്യൂറോസർജനെ അയയ്ക്കാമെന്ന് ഉറപ്പു ലഭിച്ചതായും ശശി തരൂർ അറിയിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടു വയസ്സുള്ള മകൾ തേജസ്വിനി ബാല മരിച്ചു. കുട്ടിയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2RdRJIr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages