ന്യൂഡല്‍ഹി: മീ ടൂ ലൈംഗികാരോപണത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.ജെ അക്ബര്‍ കൂട്ടിച്ചേര്‍ത്തു. കൊളംബിയന്‍, അമേരിക്കന്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കം പന്ത്രണ്ട് പേരാണ് എം.ജെ അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.
മുന്‍ മാധ്യമപ്രവര്‍ത്തകനായ എം.ജെ അക്ബറിന് കീഴില്‍ ഇന്റേണ്‍ന്‍ഷിപ്പ് ചെയ്യുമ്പോള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്നാണ് വനിതാ മധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. വിദേശത്തായിരുന്ന എം.ജെ അക്ബര്‍ ഞായറാഴ്ചയാണ് മടങ്ങി എത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താന്‍ രാജിവയ്ക്കാനില്ലെന്ന് അക്ബര്‍ വ്യക്തമാക്കിയത്.
എം.ജെ അക്ബറിന്റെ രാജിക്കായി പ്രതിപക്ഷം ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലും അക്ബര്‍ രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ന്നു. ഇതേതുടര്‍ന്ന് ഇമെയിലിലൂടെ അക്ബര്‍ രാജിക്കത്ത് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പ്രധാനമന്ത്രി മോഡിയില്‍ നിന്നും ശക്തമായ പിന്തുണ ലഭിച്ചതോടെ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് അക്ബര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും അക്ബര്‍ ആരോപിച്ചു.
from mangalam.com https://ift.tt/2QMGuWD
via IFTTT
No comments:
Post a Comment