ശബരിമല സ്ത്രീപ്രവേശനം: പ്രതിഷേധം ശക്തമാകുന്നു; പ്രതിഷേധക്കാരെ ശക്തമായി നേരിടാനോരുങ്ങി സര്‍ക്കാര്‍, വനിതാ പോലീസ് സംഘം നിലയ്ക്കിലിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ശബരിമല സ്ത്രീപ്രവേശനം: പ്രതിഷേധം ശക്തമാകുന്നു; പ്രതിഷേധക്കാരെ ശക്തമായി നേരിടാനോരുങ്ങി സര്‍ക്കാര്‍, വനിതാ പോലീസ് സംഘം നിലയ്ക്കിലിലേക്ക്

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ വനിതാ പോലീസുകാരെ നിലയ്ക്കലിലേക്ക് നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. പ്രതിഷേധക്കാരെ ശക്തമായി നേരിടാനാണ് സര്‍ക്കാര്‍ നീക്കം. തീര്‍ത്ഥാടകരെ തടയാനോ വാഹനപരിശോധന നടത്താനോ ആരേയും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. രാവിലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കീരുന്നു.

ഇന്നു രാവിലെ പമ്പയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് നിലയ്ക്കലില്‍ തടയുകയും. ബസില്‍ യാത്ര ചെയ്തിരുന്ന സ്ത്രീകളെ സമരക്കാര്‍ പിടിച്ചിറക്കുകയായിരുന്നു. ബസില്‍ വനിതാ മാധ്യമപ്രവര്‍ത്തകരും കോട്ടയത്തുനിന്നുള്ള ജോര്‍ണലിസം വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു. പോലീസ് നോക്കിനില്‍ക്കേയാണ് ഇവരെ ബസില്‍ കയറി പിടിച്ചിറക്കിയത്.

നാളെ രാവിലെയോടെ നിലയ്ക്കലിലും പമ്പയിലും വനിതാ പോലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും ഒരു വിഭാഗം ഭക്തര്‍ നിലയ്ക്കലില്‍ ബസ് തടഞ്ഞ് പെണ്‍കുട്ടികളെ ഇറക്കിവിടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രണ്ട് കമ്പനി വനിതാ ബറ്റാലിയനെ അവിടെ വിന്യസിക്കാന്‍ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വനിതാ പോലീസുകാര്‍ നിലയ്ക്കലില്‍ എത്തും.



from mangalam.com https://ift.tt/2pRb9Xo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages