'സത്യം വ്യക്തമായി വിളിച്ചുപറയണം' മീ ടു ക്യാംപയിനെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

'സത്യം വ്യക്തമായി വിളിച്ചുപറയണം' മീ ടു ക്യാംപയിനെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: മീ ടു ക്യാംപയിനെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകളെ ബഹുമാനത്തോടെയും അന്തസ്സോടെയും കാണണമെന്ന് എല്ലാവരും പഠിക്കുന്ന സമയമാണിത്. അല്ലാത്തവര്‍ക്ക് സമൂഹത്തിലുള്ള ഇടം ഇല്ലാതായിരിക്കുന്നു. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സത്യം വ്യക്തമായി ഉച്ചത്തില്‍ വിളിച്ചുപറയണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്നലെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തിനിടെ അക്ബറിനെതിരായ ആരോപണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ രാഹുലിനോട് ചോദിച്ചിരുന്നുവെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ മീ ടു ക്യാംപയിനില്‍ കുടുങ്ങിയതിനെ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കുന്നത്. അക്ബറിന്റെ രാജി ആവശ്യവുമായി ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.

നിലവില്‍ വിദേശപര്യടനത്തിലായിരിക്കുന്ന അക്ബറിനോട് ഉടന്‍ ഡല്‍ഹിയിലെത്താന്‍ ബി.ജെ.പി നേതൃത്വം നിര്‍ദേശിച്ചും കഴിഞ്ഞു. അക്ബറിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അക്ബര്‍ 'ദ ടെലഗ്രാഫ്', ' ദ ഏഷ്യന്‍ ഏജ്' എന്നീ മാധ്യമങ്ങളുടെ എഡിറ്റര്‍ ആയിരുന്ന കാലത്ത് നേരിട്ട ലൈംഗിക പീഡനങ്ങള്‍ വെളിപ്പെടുത്തി ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന ഏഴ് വനിതകളാണ് രംഗത്തെത്തിയത്.



from mangalam.com https://ift.tt/2OS05r4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages