പാലക്കാട്: ലൈംഗീകാരോപണം നേരിടുന്ന് സിപിഎം എംഎല്‍എ പി.കെ. ശശി മന്ത്രി എ.കെ ബാലനുമായി വേദി പങ്കിടാനൊരുങ്ങുന്നത് വിവാദമാകുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പേ കമ്മീഷന്‍ അംഗമായ മന്ത്രിയുമായി വേദി പങ്കിട്ടതാണ് വിവാദമാകുന്നത്.
വെള്ളിയാഴ്ച പാലക്കാട് തച്ചമ്പാറയിലെ പാര്‍ട്ടി പരിപാടിയില്‍ പി.കെ. ശശിയെ പങ്കെടുപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന വെള്ളിയാഴ്ച വൈകിട്ട് പാലക്കാട് തച്ചമ്പാറയില്‍ സിപിഐയില്‍ നിന്നും രാജിവച്ച് സിപിഎമ്മില്‍ എത്തുന്നവര്‍ക്കാണ് നടക്കുന്ന സ്വീകരണത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഉദ്ഘാടകനായാണ് മന്ത്രിയെത്തുന്നത്.
എന്നാല്‍, ഈ സംഭവത്തോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭൂരിഭാഗം ആളുകള്‍ക്കും എതിര്‍പ്പാണ്. സെപ്റ്റംബര്‍ അഞ്ചിന് ശേഷം പൊതുപരിപാടികളും പാര്‍ട്ടി യോഗങ്ങളും ഒഴിവാക്കി പാര്‍ട്ടി നിര്‍ദേശപ്രകാരം മാറി നിന്ന പികെ ശശി എംഎല്‍എ കഴിഞ്ഞ ഒരാഴ്ചയായി എല്ലായിടത്തും സജീവമാണ്. കഴിഞ്ഞദിവസം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിലും മലമ്പുഴയില്‍ നടന്ന സിഐടിയു ശില്‍പശാലയിലും പങ്കെടുത്തിരുന്നു. പികെ ശശിക്കെതിരെ പാര്‍ട്ടിയുടെ ഔദ്യോഗിക വിലക്കില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിശദീകരണം.
from mangalam.com https://ift.tt/2PKLOcZ
via IFTTT
No comments:
Post a Comment