ബ്രിസ്റ്റോള്‍: ശക്തമായ കാറ്റില്‍ ആടി ഉലഞ്ഞ് ഒരു വിമാന ലാന്‍ഡിംഗ്. കാണുന്നവര്‍ തലയില്‍ കൈവെച്ച് പോകുന്ന തരത്തിലുള്ള ഒരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ലാന്‍ഡിംഗിന് ശ്രമിക്കുന്ന വിമാനം ശക്തമായകാറ്റില്‍ പെടുകയായിരുന്നു. ഒടുവില്‍ കാറ്റിന്റെ ശക്തി അല്‍പം കുറഞ്ഞപ്പോള്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു.
അതി ശക്തമായി എതിര്‍ ദിശയില്‍ വീശിയടിച്ച കാറ്റിനെ സാഹസികമായി ആതിജീവിച്ചാണ് പൈലറ്റ് വിമാനം റണ്‍വേയില്‍ ഇറക്കിയത്. ആംഗ്ലോ ജര്‍മ്മന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ടിയുഐയുടെ ബോയിംഗ് 757-200 എയര്‍ലൈനര്‍ വിമാനമാണ് കാറ്റിനെ മറികടന്ന് ലാന്റ് ചെയ്തത്.
വീഡിയോ വൈറലായതോടെ പൈലറ്റിന്റെ മനോധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
from mangalam.com https://ift.tt/2Os83aO
via IFTTT
No comments:
Post a Comment